Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2021 11:58 PM GMT Updated On
date_range 25 Nov 2021 11:58 PM GMTജനകീയ മുന്നേറ്റ മാർച്ച്
text_fieldsbookmark_border
(ചിത്രം) കൊല്ലം: ഇസ്ലാമിക തീവ്രവാദത്തിനെതിരെ ബി.ജെ.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റിന് മുന്നിൽ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇടത്- വലത് മുന്നണികൾ ജിഹാദി തീവ്രവാദത്തിന് ഒത്താശ ചെയ്യുകയും അവരെ ഭയക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻ സഞ്ജിത്തിൻെറ വീട്ടിൽ സ്ഥലം എം.പിയോ എം .എൽ.എയോ സന്ദർശിക്കാത്തത് ജിഹാദി ഭയം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് ബി.ബി. ഗോപകുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, സംസ്ഥാന സമിതിയംഗം ജി. ഗോപിനാഥ്, ജില്ല ജനറൽ സെക്രട്ടറിമാരായ അഡ്വ. വി. വിനോദ്, അഡ്വ. വയക്കൽ സോമൻ എന്നിവർ സംസാരിച്ചു. ശിശുദിന വാരാചരണം; സമാപനം ഇന്ന് കൊല്ലം: ജില്ല ശിശു സംരക്ഷണ ഓഫിസിൻെറ ആഭിമുഖ്യത്തിലുള്ള ശിശുദിന വാരാചരണത്തിൻെറ സമാപന സമ്മേളനം വെള്ളിയാഴ്ച നടക്കും. രാവിലെ 10.30ന് നീരാവില്‍ എസ്.എന്‍.ഡി.പി.വൈ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ജില്ല ജഡ്ജി കെ.വി. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ല ഓഫിസര്‍ പി. ബിജി അധ്യക്ഷതവഹിക്കും. കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ സമ്മാനദാനം നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story