Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതുക അനുവദിച്ചു

തുക അനുവദിച്ചു

text_fields
bookmark_border
ചവറ: നിയോജകമണ്ഡലത്തിലെ മൂന്ന് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതി​ൻെറ ഭാഗമായി പുതിയ കെട്ടിടം നിർമിക്കുന്നതിന് രണ്ട് കോടി 44 ലക്ഷം രൂപ അനുവദിച്ചു. ചവറ പുതുക്കാട് ഗവ. എല്‍.പി.എസ് (74 ലക്ഷം), ചവറ മുക്കുത്തോട് ഗവ. യു.പി.എസ് (60.10ലക്ഷം), തെക്കുംഭാഗം ഗവ. എല്‍.വി.എല്‍.പി.എസ് (110 ലക്ഷം) എന്നീ സ്‌കൂളുകള്‍ക്കാണ് പൊതുവിദ്യാഭ്യാസവകുപ്പി​ൻെറ 2021-22 പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം നിർമിക്കുന്നതിനായി തുക അനുവദിച്ചതെന്ന് ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ അറിയിച്ചു. ടിപ്പര്‍ ലോറി കത്തിക്കാന്‍ ശ്രമിച്ച പ്രതികളെ റിമാൻഡ്​ ചെയ്തു ശാസ്താംകോട്ട: ടിപ്പര്‍ ലോറി കത്തിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പ്രതികളെ റിമാൻഡ്​​ ചെയ്തു. ശാസ്താംകോട്ട പൊലീസ് അറസ്​റ്റ്​ ചെയ്ത വാഹനത്തി​ൻെറ ഉടമ മൈനാഗപ്പള്ളി വേങ്ങ വലിയവിള പുത്തന്‍വീട്ടില്‍ അബ്​ദുല്‍ ലത്തീഫ് (43), ഡ്രൈവര്‍ കടപ്പ ശരണ്യ ഭവനില്‍ ശിവശങ്കരപിള്ള (53) എന്നിവരെയാണ് റിമാൻഡ്​​ ചെയ്തത്. കഴിഞ്ഞ സെപ്​റ്റംബര്‍ 30ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. ലത്തീഫി​ൻെറ ഉടമസ്ഥതയിലുള്ള ടിപ്പർ മണ്ണ് കടത്തുന്നതിനിടെ ശാസ്താംകോട്ട പൊലീസ് പിടികൂടുകയും സ്​റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ വിവരം അറിഞ്ഞെത്തിയ അബ്​ദുല്‍ ലത്തീഫ് പള്ളിശ്ശേരിക്കല്‍ പള്ളിക്ക് സമീപം വാഹനം തടഞ്ഞുനിര്‍ത്തുകയും ​െലെറ്റര്‍ കത്തിച്ച് ഡീസല്‍ ടാങ്കില്‍ ഇടുകയും ചെയ്തു. തുടര്‍ന്ന് ഒളിവിൽ കഴിയുന്നതിനിടെയാണ് ഇരുവരും പൊലീസ് പിടിയിലായത്. കഴിഞ്ഞദിവസം ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story