Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:02 AM GMT Updated On
date_range 26 Nov 2021 12:02 AM GMTവയോധികയുടെ മാല കവർന്ന യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
(ചിത്രം) കൊല്ലം: വീടിന് സമീപമുള്ള റോഡിൽെവച്ച് വയോധികയുടെ മാല കവർന്നയാൾ അറസ്റ്റിൽ. പാരിപ്പള്ളി കിഴക്കനേല വട്ടയം ചരുവിള പുത്തൻവീട്ടിൽ എസ്. ഷാനവാസാണ് (23- അപ്പുണ്ണി) പിടിയിലായത്. കഴിഞ്ഞ എട്ടിന് നെട്ടയം സ്വദേശിനിയായ ജമീലാബീവിയുടെ (75) മാലയാണ് ഇയാൾ കവർന്നത്. പൊലീസ് പിന്തുടർന്ന് പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷൻെറ സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബർ, എസ്.ഐമാരായ അനൂപ് സി. നായർ, പ്രദീപ് കുമാർ, എ.എസ്.ഐ അഖിലേഷ്, സി.പി.ഒമാരായ സന്തോഷ്, അജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. വാർഷിക സമ്മേളനം കൊല്ലം: അഖില കേരള വിശ്വകർമ മഹാസഭ ആശ്രാമം 702 ബി ശാഖ വാർഷിക സമ്മേളനവും സംഘടന തെരഞ്ഞെടുപ്പും ഞായറാഴ്ച കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കും. വി. സുധാകരൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡൻറ് കെ. പ്രസാദ് അധ്യക്ഷതവഹിക്കും. തൊഴിൽ സാധ്യത ഉടമ്പടി ഒപ്പുെവച്ചു (ചിത്രം) കൊല്ലം: ചാത്തന്നൂർ എം.ഇ.എസ് എൻജിനീയറിങ് കോളജിൽ ഐ.ടി കമ്പനിയായ ടെക്ക് വെർസൺ ഇൻഫോടെക്കുമായി വിവര സാങ്കേതിക മേഖലയിലെ പഠനം, ഗവേഷണം, തൊഴിൽസാധ്യതകൾ തുടങ്ങിയ മേഖലകളിൽ യോജിച്ചുള്ള പ്രവർത്തനങ്ങൾക്കായി പരസ്പരധാരണ പത്രം ഒപ്പുവെച്ചു. കോളജിന് വേണ്ടി പ്രിൻസിപ്പൽ ഡോ.ജെ. നാസറും ഇൻഫോടെക് വേണ്ടി ഫൗണ്ടർ സി.ഇ.ഒ ജോബി ജോണുമാണ് വിവിധ പദ്ധതികളിൽ പരസ്പര സഹകരണ കരാറിൽ ഒപ്പുെവച്ചത്. എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ.ജെ. നാസർ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി കണ്ണനല്ലൂർ നിസാം മുഖ്യപ്രഭാഷണം നടത്തി. പ്രഫ. നബീൽ മുഹമ്മദ് അസ്ലം സ്വാഗതവും പ്രഫ. ജിജി കോശി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story