Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 12:02 AM GMT Updated On
date_range 27 Nov 2021 12:02 AM GMTകെ.എസ്.ടി.പി റോഡ്പണി: യാത്രാക്ലേശം പരിഹരിക്കും
text_fieldsbookmark_border
പുനലൂർ: കെ.എസ്.ടി.പിയുടെ റോഡ് നവീകരണം നടക്കുന്ന പുനലൂർ-പത്തനാപുരം റോഡിലെ യാത്രാക്ലേശം പരിഹരിക്കാൻ നടപടി. പുനലൂർ ഡിവൈ.എസ്.പി ബി. വിനോദ്, ജോയൻറ് ആർ.ടി.ഒ എം. ഷെറീഫ് എന്നിവർ സ്ഥലം സന്ദർശിച്ച് റോഡിലെ അപകടാവസ്ഥയും ഗതാതഗക്കുരുക്കും ബോധ്യപ്പെട്ടു. കെ.എസ്.ടി.പിയുടെ എക്സി. എൻജിനീയറുമായി ചർച്ച നടത്തി. ടി.ബി ജങ്ഷൻ മുതൽ നെല്ലിപ്പള്ളി വരെയുള്ള ഭാഗത്തെ പാതയിലെ കുഴികൾ ക്വാറി വേസ്റ്റ് ഉപയോഗിച്ച് അടിയന്തരമായി അടക്കും. ഹൈസ്കൂൾ ജങ്ഷനിൽ നിർമാണം നടക്കുന്ന കലുങ്ക് ഉടൻ പൂർത്തിയാക്കി വാഹനം കടത്തിവിടുന്നതോടെ ഇവിടത്തെ പ്രശ്നങ്ങൾ പരഹിക്കുമെന്നാണ് അധികൃതർ പറയുന്നത്. പമ്പ് ഹൗസിന് സമീപം റോഡ് വശം വലിയതോതിൽ കുഴിച്ചിട്ടിരിക്കുന്ന ഭാഗത്തെ അപകടാവസ്ഥ ഒഴിവാക്കാനും നടപടി സ്വീകരിക്കും. പ്രധാന നിർമാണം നടക്കുന്ന ഭാഗങ്ങളിൽ വാഹനങ്ങൾ നിയന്ത്രിച്ച് കടത്തിവിടുന്നതിന് ആളുകളെ കരാർ കമ്പനി നിയമിക്കും. റോഡിലെ കുഴികൾ അടച്ച ശേഷവും ഇതുവഴിയുള്ള ഗതാഗതത്തിന് തടസ്സമുണ്ടെങ്കിൽ വാഹനങ്ങൾ തിരിച്ചുവിടുന്നതിന് നടപടിയുണ്ടാകും. നിലവിൽ ചരക്ക് വാഹനങ്ങളടക്കമുള്ളത് ഇതുവഴി തുടരും. ഇനിയും ഗതാഗത പ്രശ്നം ഉണ്ടായാൽ വലിയ ചരക്ക് വാഹനങ്ങൾ കുന്നിക്കോട് വഴിയും ചെറിയ ചരക്ക് വാഹനങ്ങളും സർവിസ് ബസ് ഒഴികെ മറ്റ് യാത്രാവാഹനങ്ങളും കാര്യറ റോഡിലൂടെ തിരിച്ചുവിടുന്നതും പരിഗണിക്കുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story