Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:02 AM GMT Updated On
date_range 1 Dec 2021 12:02 AM GMTകള്ളക്കേസില്‍ കുടുക്കി റിമാൻഡ് ചെയ്തു: വയോധിക ഡി.ജി.പിക്ക് പരാതി നല്കി
text_fieldsbookmark_border
കുളത്തൂപ്പുഴ: വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ അയല്‍വാസി നല്കിയ പരാതിയില്‍ പൊലീസ് കള്ളക്കേസ് ചമച്ച് വയോധികയെ റിമാൻഡ് ചെയ്തതായി പരാതി. മൈലമൂട് കുന്നില്‍പുറത്ത് ചരുവിള പുത്തന്‍ വീട്ടില്‍ ശ്രീമതിയാണ് (72) കുളത്തൂപ്പുഴ പൊലീസിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. അയല്‍വാസിയുടെ വീട്ടിലെ മദ്യവില്പന സംബന്ധിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയതിൻെറ വിരോധത്തിലാണ് വയോധികയായ ശ്രീമതിക്കെതിരെ ലൈംഗിക പീഡനം ആരോപിച്ച് അയല്‍വാസി പരാതിനല്കിയതെന്നാണ ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ യാതൊരന്വേഷണവും നടത്താതെ കുളത്തൂപ്പുഴ പൊലീസ് പോക്സോ കേസ് ചുമത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. 14 ദിവസത്തെ റിമാൻഡ് കാലാവധിക്കുശേഷം പുറത്തിറങ്ങിയശേഷമാണ് സംഭവത്തിൻെറ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഡി.ജി.പിക്കും ഉന്നത പൊലീസ് അധികൃതര്‍ക്കും പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story