Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:01 AM GMT Updated On
date_range 4 Dec 2021 12:01 AM GMTകൊട്ടാരക്കരയിലെ ഗുണ്ടാ വിളയാട്ടം: പൊലീസ് പ്രതികൾക്കൊപ്പമെന്ന് ജി.എസ്. ജയലാൽ എം.എൽ.എ
text_fieldsbookmark_border
സി.പി.ഐ നേതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റുണ്ടായില്ല കൊട്ടാരക്കര : കൊട്ടാരക്കരയിലെ പൊലീസ് പ്രതികളോടൊപ്പമാെണന്നും കൊട്ടാരക്കരയിൽ നിരന്തരമായി ഉണ്ടാകുന്ന ഗുണ്ടാ സംഘങ്ങളിൽ അക്രമം തടയാൻ പൊലീസ് അടിയന്തരമായി ഇടപെടണമെന്നും ജി.എസ്. ജയലാൽ എം.എൽ.എ. സി.പി.ഐ കൊട്ടാരക്കര ടൗൺ ലോക്കൽ കമ്മിറ്റിയംഗവും മുനിസിപ്പാലിറ്റി മുൻ കൗൺസിലറുമായ എൻ. സുരേഷ്, ബ്രാഞ്ച് സെക്രട്ടറി അമ്പിളി എന്നിവരെ ഗുണ്ടാസംഘം അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായി കൊട്ടാരക്കരയിൽ ഗുണ്ടാ സംഘങ്ങളുടെ സംഘർഷങ്ങൾ ഉണ്ടാകുന്നത് പൊലീസിൻെറ വീഴ്ചയാണ്. വികലാംഗനായ സുരേഷിനെ അതിക്രൂരമായാണ് ഗുണ്ടകൾ ആക്രമിച്ചത്. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളിൽ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വം അവസാനിപ്പിച്ചു പ്രതികളെ മുഴുവൻ ഉടനടി അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്നും കൊട്ടാരക്കരയിലെ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം അവസാനിപ്പിക്കുന്നതിന് നടപടി കൈക്കൊള്ളണമെന്നും യോഗം ഉദ്ഘാടനം ചെയ്ത് എം.എൽ.എ അഭിപ്രായപ്പെട്ടു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ജില്ല കമ്മിറ്റി അംഗം ഡി. രാമകൃഷ്ണപിള്ള, ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.എസ്. ഇന്ദുശേഖരൻ നായർ, എ. മന്മഥൻ നായർ, ചെങ്ങറ സുരേന്ദ്രൻ, മണ്ഡലം സെക്രട്ടറി എ.എസ്. ഷാജി, സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ. കെ. ഉണ്ണികൃഷ്ണ മേനോൻ, മൈലം ബാലൻ, എ. നവാസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗോപാലകൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു. സുരേന്ദ്ര ഭവനിൽനിന്ന് ആരംഭിച്ച പ്രകടനത്തിന് ഗീതാ സുധാകരൻ, പ്രശാന്ത് ഈയ്യംകുന്ന്, എസ്.എം. ഹനീഫ്, പ്രശാന്ത് കാവുവിള, ഹബീബ്, സലീം തോപ്പിൽ, എൻ.സി. വിജയൻ, ഷാജി ചെന്തറ, അജയൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story