Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുടിശ്ശിക നൽകിയില്ല;...

കുടിശ്ശിക നൽകിയില്ല; പമ്പിൽനിന്ന്​ താലൂക്ക്​ ഒാഫിസ്​ വാഹനത്തിന്​ ഡീസൽ നൽകുന്നത്​ നിർത്തി

text_fields
bookmark_border
കൊല്ലം: ഇന്ധനവില കുതിച്ചുയരുന്നതിനിടയിൽ കുടിശ്ശിക വർധിച്ചതോടെ കൊല്ലം താലൂക്ക്​ ഒാഫിസിലെ വാഹനങ്ങൾക്ക്​ ഡീസൽ നൽകുന്നത്​ സ്വകാര്യ പമ്പുടമ നിർത്തി​െവച്ചു. ഇത്​ കാരണം കഴിഞ്ഞ ഒരാഴ്​ചയായി തഹസിൽദാറി​േൻറതുൾപ്പെടെ വാഹനം ഉപയോഗിക്കാനാകാതെ താലൂക്ക്​ അധികൃതർ. 48000 രൂപയുടെ കുടിശ്ശിക വന്നതോടെയാണ്​ പമ്പിൽനിന്ന്​ ഇന്ധനം ലഭിക്കാതെയായത്​. സാധാരണ ഇന്ധനം അടിക്കുന്നതി​ൻെറ തുക മൂന്ന്​ മാസം കൂടു​േമ്പാൾ ലാൻഡ്​ റവന്യൂ കമീഷണർ ഒാഫിസിൽനിന്ന്​ ബിൽ മാറി പമ്പിൽ എത്തിക്കുകയാണ്​ ചെയ്യുന്നത്​. മുമ്പ്​ ഡീസൽ വില കുറഞ്ഞിരുന്ന സമയങ്ങളിൽ ഇത്​ 25000 രൂപയായിരുന്നു. എന്നാൽ, വില 100 രൂപ കടന്നതോടെ ഇരട്ടിയോളമാണ്​ ബിൽ വരുന്നത്​. ഇത്രയും തുക കുടിശ്ശിക ഉണ്ടായിരിക്കെ തുടർന്നും ഡീസൽ കടം നൽകാൻ കഴിയാത്ത സ്ഥിതിയാണെന്ന്​ പമ്പ്​ ഉടമ അറിയിക്കുകയായിരുന്നു. ഒൗദ്യോഗിക വാഹനം പുറത്തിറക്കാനാകാത്തതിനാൽ ബൈക്കിലും മറ്റുമാണ്​ തഹസിൽദാർ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ ജോലിസംബന്ധിച്ച യാത്രകൾ. കഴിഞ്ഞമാസം കലക്​ടറേറ്റിലെ വാഹനങ്ങൾക്കും സമാനപ്രതിസന്ധി നേരിട്ടിരുന്നു. പ്രതിസന്ധിയുണ്ടായ സാഹചര്യത്തിൽ ഒരാഴ്​ചക്കകം ബിൽമാറി പണം നൽകാനുള്ള ശ്രമത്തിലാണ്​ അധികൃതർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story