Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 11:58 PM GMT Updated On
date_range 18 Dec 2021 11:58 PM GMTമണ്ണിടിച്ചിലുണ്ടായ സ്ഥലം എം.എൽ.എയും തഹസിൽദാരും സന്ദർശിച്ചു
text_fieldsbookmark_border
കണ്ണനല്ലൂർ: മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സ്ഥലത്ത് പി.സി. വിഷ്ണു നാഥ് എം.എൽ.എയും കൊല്ലം തഹസിൽദാരും സന്ദർശനം നടത്തി. സുരക്ഷാസംവിധാനവും അനുവാദവുമില്ലാതെ മണ്ണെടുപ്പ് നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് തഹസിൽദാർ പറഞ്ഞു. തൃക്കോവിൽവട്ടം വില്ലേജ് ഓഫിസ് അധികൃതരും ഒപ്പമുണ്ടായിരുന്നു. യു.ഡി.എഫ് കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം, കോൺഗ്രസ് കണ്ണനല്ലൂർ മണ്ഡലം പ്രസിഡൻറ് കണ്ണനല്ലൂർ എ.എൽ. നിസാമുദീൻ എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story