Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതാൽക്കാലിക നിയമനം

താൽക്കാലിക നിയമനം

text_fields
bookmark_border
.....kc+ke+kw.... കൊല്ലം: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ ഒഴിവുള്ള അസിസ്​റ്റൻറ്​ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താൽക്കാലിക നിയമനത്തിന്​ അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബി.എ/ബി.എസ്​സി/ബി.കോം ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തി​ൻെറ പബ്ലിസിറ്റി വിഭാഗത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാര്‍ത്താ ഏജന്‍സിയുടേയോ എഡിറ്റോറിയല്‍ വിഭാഗത്തിലോ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20നും 40നും മധ്യേ. വിശദ ബയോഡാറ്റയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷകള്‍ ഡിസംബര്‍ 22 വൈകീട്ട് മൂന്നിനകം aiokollam2021@gmail.comലേക്ക് അയക്കണം. ഫോണ്‍: 0474 2794911. .....kc+ke+kw.... ജില്ല യോഗം കൊല്ലം: ഹ്യൂമൻ സർവിസ്​ ചാരിറ്റബിൾ ഫൗണ്ടേഷൻ ജില്ല യോഗം സംസ്ഥാന സെക്രട്ടറി അജിത്കുമാർ ഉദ്ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ ആർ. മോഹനൻ പിള്ള അധ്യക്ഷത വഹിച്ചു. ഡി. സത്യരാജൻ, ആർ. മദനൻ, എസ്​. രാഘവൻ, മണിയമ്മ മഞ്ചസ് രാജധാനി, എസ്​. സത്യവതി മോഹൻ, എസ്​. സൂര്യകല, എൻ. വിജയൻ, വി. ബലഭദ്രൻ, ഓച്ചിറ ശ്രീകുമാർ, ലതികാമണി, മധു കെ. വാസുദേവൻ, എസ്​. സോമരാജൻ എന്നിവർ സംസാരിച്ചു. ....kc+kw.... വ്യവസായ പ്രദര്‍ശന-വിപണന മേള കൊല്ലം: വ്യവസായ വകുപ്പി​ൻെറ ആഭിമുഖ്യത്തില്‍ ചിന്നക്കട ഷാ ഇൻറര്‍നാഷനലിന് എതിര്‍വശമുള്ള ഗ്രൗണ്ടില്‍ ഡിസംബര്‍ 22 മുതല്‍ 25 വരെ വ്യവസായ പ്രദര്‍ശന-വിപണന മേള നടത്തുന്നു. സംരംഭകര്‍ 20ന് ഉച്ചക്ക്​ 12നകം ജില്ല വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0474 2748395.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story