Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:01 AM GMT Updated On
date_range 19 Dec 2021 12:01 AM GMTയുവതിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍
text_fieldsbookmark_border
ചാത്തന്നൂര്‍: യുവതിയെ വീട്ടില്‍ കയറി ആക്രമിച്ചയാള്‍ പിടിയിലായി. മീനാട് രാജേഷ് ഭവനില്‍ ശ്യാം (22) ആണ് പിടിയിലായത്. മര്‍ദനമേറ്റ യുവതിയുടെ ഭര്‍തൃസഹോദരിയുടെ മകനുമായി ഇയാള്‍ യുവതിയുടെ വീടിനു സമീപംെവച്ച് വാക്കുതര്‍ക്കമുണ്ടായി. ഇതുകണ്ട് യുവതി യുവാവിനെ ചോദ്യംചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ആക്രമണത്തില്‍ ബോധം നഷ്ടപ്പെട്ട യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് യുവതി നല്കിയ പരാതിയില്‍ ചാത്തനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു. വിദ്യാർഥികള്‍ക്ക് കഞ്ചാവ് വില്പന: മധ്യവയസ്കന് പിടിയില്‍ ഇരവിപുരം: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാർഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തിയ മധ്യവയസ്കന് പിടിയില്‍. ഇരവിപുരം വാളത്തുംഗല്‍ ലിയോ നഗര്‍ കാരാളി തൊടിയില്‍ ഇസ്മയില്‍ (50) ആണ് ഇരവിപുരം പൊലീസിൻെറ പിടിയിലായത്. 'ഓപറേഷന് കാവല്‍' പദ്ധതിയുടെ ഭാഗമായി വാഹനങ്ങളിലും മറ്റും ലഹരി പദാർഥങ്ങള്‍ കടത്തുന്നത് തടയാന്‍ പൊലീസ് സ്നിഫര്‍ ഡോഗിൻെറ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story