Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:02 AM GMT Updated On
date_range 19 Dec 2021 12:02 AM GMTകുടുംബശ്രീ ജെൻഡർ റിസോഴ്സ് സെൻറർ ഉദ്ഘാടനം
text_fieldsbookmark_border
കുടുംബശ്രീ ജെൻഡർ റിസോഴ്സ് സൻെറർ ഉദ്ഘാടനം അഞ്ചൽ: ഏരൂർ കരിമ്പിൻകോണത്ത് ഗ്രാമപഞ്ചായത്ത് 30 ലക്ഷം രൂപ മുടക്കി നിർമിച്ച കുടുംബശ്രീ ജെൻഡർ റിസോഴ്സ് സൻെററിൻെറ ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. കരിമ്പിൻകോണം വാർഡിലെ കുടുംബശ്രീ അംഗങ്ങൾ പണം നൽകി വാങ്ങി പഞ്ചായത്തിന് കൈമാറിയ ഭൂമിയിൽ മുൻമന്ത്രി അഡ്വ. കെ. രാജുവിൻെറ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. സ്ത്രീപദവി ഉയർത്താനും വനിത വികസന പ്രവർത്തനങ്ങൾക്കാവശ്യമായ മാർഗനിർദേശവും വിദഗ്ധ പരിശീലനവും നൽകാനുമുള്ള സംവിധാനമാണ് ജെൻഡർ റിസോഴ്സ് സൻെറർ. ഏരൂർ പഞ്ചായത്ത് പ്രസിഡൻറ് ടി. അജയൻ അധ്യക്ഷതവഹിച്ചു. അഡ്വ. കെ. രാജു താക്കോൽ പഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചിന്നു വിനോദ്, ബ്ലോക്ക് പഞ്ചായത്തംഗം ശോഭ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജി. അജിത്, വി. രാജി, ഷൈൻ ബാബു, എസ്. സന്തോഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story