Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 11:58 PM GMT Updated On
date_range 11 Feb 2022 11:58 PM GMTശാസ്ത്രീയ മാലിന്യസംസ്‌കരണം അനിവാര്യം -മന്ത്രി
text_fieldsbookmark_border
(ചിത്രം) കൊല്ലം: നവകേരള സാക്ഷാത്കാരത്തിന് ശാസ്ത്രീയ മാലിന്യ സംസ്‌കരണം അനിവാര്യമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊല്ലം കോര്‍പറേഷന്‍ കുരീപ്പുഴയില്‍ നിർമിക്കുന്ന മലിനജല മാലിന്യ സംസ്‌കരണശാലയുടെ നിർമാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷതവഹിച്ചു. എം.എല്‍.എമാരായ ഡോ. സുജിത് വിജയന്‍പിള്ള, എം. നൗഷാദ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കേരള ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി, അമൃത് നഗരകാര്യ മിഷന്‍ ഡയറക്ടര്‍ രേണുരാജ്, ജല അതോറിറ്റി ടെക്നിക്കല്‍ മെംബര്‍ ജി. ശ്രീകുമാര്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കോര്‍പറേഷന്‍ സെക്രട്ടറി പി.കെ സജീവ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. ഗീതാകുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ജയന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു. പവിത്ര, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ശുദ്ധീകരിക്കുക 12 ദശലക്ഷം ലിറ്റര്‍ മാലിന്യം (ചിത്രം) കൊല്ലം: നഗരത്തിലെ സെപ്റ്റിക് ടാങ്ക് മാലിന്യം ശുദ്ധ ജല സ്രോതസ്സുകളുമായി കലരാനുള്ള സാധ്യത പൂര്‍ണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരത്തില്‍ പ്ലാന്‍റ് നിർമിക്കുന്നത്. 12 ദശലക്ഷം ലിറ്റര്‍ മാലിന്യമാണ് സീവേജ് പ്ലാന്‍റ് വഴി ശുദ്ധീകരിക്കാന്‍ സാധിക്കുക. പദ്ധതിക്ക് 31.91 കോടി രൂപയുടെ ഭരണാനുമതി യാണ് ലഭിച്ചത്. ജല അതോറിറ്റിക്കാണ് നിര്‍വഹണ ചുമതല. സര്‍ക്കാറിന്‍റെ നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കോര്‍പറേഷനിലെ ആദ്യ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിലൂടെ 11 വാര്‍ഡുകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. എ.ബി.എം സിവില്‍ വെഞ്ച്വര്‍, ഹൈഡ്രോടെക് എന്നീ കമ്പനികള്‍ക്കാണ് കരാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story