Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചെമ്പുമല കുടിവെള്ള...

ചെമ്പുമല കുടിവെള്ള സംഭരണിക്ക്​ ഭീഷണിയായി കോലിഞ്ചിമലയില്‍ പാറഖനനത്തിന് അനുമതി

text_fields
bookmark_border
ചെമ്പുമല കുടിവെള്ള സംഭരണിക്ക്​ ഭീഷണിയായി കോലിഞ്ചിമലയില്‍ പാറഖനനത്തിന് അനുമതി
cancel
കുന്നിക്കോട്: പുതിയതായി ആരംഭിക്കുന്ന ഇളമ്പല്‍ കോലിഞ്ചിമലയിലെ പാറഖനനം ചെമ്പുമല ഭൂതല കുടിവെള്ളസംഭരണിക്ക്​ ഭീഷണിയുയർത്തുമെന്ന്​ ആശങ്ക. 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ബൃഹത്തായ ചെമ്പുമല ടാങ്കിന് സമീപത്തായാണ് വിളക്കുടി പഞ്ചായത്ത് അതിർത്തിയിൽ ക്രഷർ യൂനിറ്റിനായി പാറഖനനത്തിന് സർക്കാർതലത്തിൽ അനുമതി നൽകിയിരിക്കുന്നത്. 40 ഏക്കർ വ്യാപിച്ചുകിടക്കുന്ന പാറക്കൂട്ടങ്ങള്‍ ഉള്‍പ്പെടുന്ന മലയുടെ മറുവശത്താണ് കുടിവെള്ള സംഭരണി. മഞ്ഞമണ്‍കാല കുടിവെള്ള പദ്ധതിയിൽനിന്ന്​ വെള്ളം സംഭരിക്കുന്നതിന് വേണ്ടിയാണ് ഭൂതല ടാങ്ക് സ്ഥാപിച്ചത്‌. ഇവിടെനിന്ന്​ കടുവപാറക്കും പച്ചിലമലയിലെ ടാങ്കിലേക്കും ജലം വിതരണം ചെയ്യാനും പദ്ധതിയുണ്ട്. വിളക്കുടിയിലെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് ക്രഷറിനുവേണ്ടി അനുമതി നൽകിയത്രെ. മാർച്ചിൽ കമീഷൻ ചെയ്യാനൊരുങ്ങുന്ന മഞ്ഞമണ്‍കാല പദ്ധതിയില്‍ കഴിഞ്ഞ ദിവസം എം.എൽ.എയുടെ മേൽനോട്ടത്തിൽ ട്രയൽ റൺ നടത്തിയിരുന്നു. അഞ്ച്​ വർഷങ്ങൾക്കു മുമ്പ്​ പട്ടാഴി പൂക്കുന്നിമല കുടിവെള്ള പദ്ധതിയുടെ സമീപത്തും പാറ ഖനനത്തിനായി അനുമതി നൽകിയിരുന്നു. എന്നാല്‍, ജലസംഭരണിക്ക് ​ദോഷകരമാകുമെന്ന പാരിസ്ഥിതിക ആഘാത പഠനറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഒടുവിൽ അനുമതി നിഷേധിക്കുകയായിരുന്നു. വലിയപാറകൾ പൊട്ടിക്കുമ്പോൾ സംഭരണിയെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥരും പറയുന്നുണ്ട്. ടാങ്കിന്‍റെ മുക്കാല്‍ ഭാഗവും മണ്ണിനടിയിലാണ്. ഇതിനാല്‍തന്നെ പാറഖനനത്തിന്‍റെ സ്ഫോടനം ഉണ്ടാകുമ്പോള്‍ സംഭരണിക്ക്​ ബലക്ഷയം ഉണ്ടാകും. പാറഖനനത്തിനുള്ള അനുമതി പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായുയർത്തി രംഗത്തെത്തിയിരിക്കുകയാണ്​ നാട്ടുകാർ. പടം....മഞ്ഞമണ്‍കാല കുടിവെള്ളപദ്ധതിയുടെ ഭാഗമായ ചെമ്പുമലയിലെ ഭൂതല ജലസംഭരണി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story