Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 12:03 AM GMT Updated On
date_range 12 Feb 2022 12:03 AM GMTഹെൽത്ത് സബ് സെന്ററിന് വേണ്ടിയുള്ള വസ്തുവിന്റെ പ്രമാണം കൈമാറി
text_fieldsbookmark_border
ഓയൂർ: വെളിനല്ലൂർ പഞ്ചായത്ത് മോട്ടോർകുന്ന് വാർഡിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന പെരുവൻതോട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിനാവശ്യമായ വസ്തു കണ്ടെത്തി നൽകി. മോട്ടോർകുന്ന് വാർഡ് മെംബർ എസ്.എം സമീനയും പഞ്ചായത്ത് പ്രസിഡന്റ് എം. അൻസറും ചേർന്ന് വസ്തുവിന്റെ പ്രമാണം പഞ്ചായത്ത് സെക്രട്ടറി ബി.എസ്. ഷൈനിക്ക് നൽകി. സംഭാവനകളിൽനിന്ന് ലഭിച്ച 4.5 ലക്ഷം രൂപക്ക് ഏഴ് സെന്റ് പുരയിടമാണ് വാങ്ങിയത്. റോഡുവിള വാർഡ് മെംബർ ജസീന ജമീൽ, സബ് സെന്റർ ധനസമാഹരണ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ സമദ്, അബ്ദുൽ സലാം, അമീർകണ്ണ്, എ. മുഹമ്മദ് സുഹൈൽ, എ.എസ്. ഫവാസ്, നൗഫൽ, സഫർ എന്നിവർ പങ്കെടുത്തു. പടം : ഹെൽത്ത് സബ് സെന്ററിന്റെ പുതിയ കെട്ടിടം നിർമിക്കുന്നതിനാവശ്യമായ വസ്തുവിന്റെ പ്രമാണം മോട്ടോർകുന്ന് വാർഡ് മെംബർ എസ്.എം. സമീനയും പഞ്ചായത്ത് പ്രസിഡന്റ് എം. അൻസറും ചേർന്ന് പഞ്ചായത്ത് സെക്രട്ടറി ബി.എ. ഷൈനിക്ക് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story