Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബിൽ ഡിസ്‌കൗണ്ടിങ് രീതി...

ബിൽ ഡിസ്‌കൗണ്ടിങ് രീതി പരിഷ്‌കരിക്കണം

text_fields
bookmark_border
കൊല്ലം: പൊതുമരാമത്ത് വകുപ്പ്​ കരാർ ജോലികളുടെ കുടിശ്ശിക ബില്ലുകൾ ബാങ്കുകൾ മുഖേന ഡിസ്‌കൗണ്ട് ചെയ്തു നൽകുന്ന രീതി പരിഷ്‌കരിക്കണമെന്ന് കേരള ഗവ. കോൺട്രാക്​ടേഴ്​സ്​ സംയുക്തസമിതി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ ബാങ്കുകളുടെ പങ്കാളിത്തത്തോടെയാണ് ബിൽ തുക കരാറുകാർക്ക് നൽകുന്നത്. ബാങ്കുകൾക്ക് ബിൽതുകയും പലിശയും ഈ സ്ഥാപനങ്ങൾ തന്നെ നൽകുകയും ചെയ്യും. എന്നാൽ പൊതുമരാമത്ത് വകുപ്പ് കരാറുകാർക്ക് തുകയുടെ പകുതി പലിശ കരാറുകാരൻ വഹിക്കേണ്ടിവരുന്നു. ഇത് പൂർണമായും ഒഴിവാക്കി കരാറുകാരുടെ ബാധ്യത ഒഴിവാക്കണമെന്നും അവർ ആവശ്യ​പ്പെട്ടു. വാർത്തസമ്മേളനത്തിൽ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണംപള്ളി, ജില്ല ഗവ. കോൺട്രാക്ടേഴ്‌സ് കോപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പുണർതം പ്രദീപ്, കൃഷ്ണലാൽ, മന്മദൻപിള്ള, എസ്. രാജു, ജി. ഗോപകുമാർ, പി.എച്ച്.​ റഷീദ്​ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story