Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാപ്പാ നിയമപ്രകാരം...

കാപ്പാ നിയമപ്രകാരം അറസ്റ്റിൽ

text_fields
bookmark_border
കാപ്പാ നിയമപ്രകാരം അറസ്റ്റിൽ
cancel
കുന്നിക്കോട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പാ നിയമപ്രകാരം പൊലീസ് പിടികൂടി. ആവണീശ്വരം ചക്കുപാറ കോളനിയില്‍ പ്ലാങ്കീഴിൽ ചരുവിള വീട്ടിൽ ശിവൻ എന്ന വിനീത്​ (24) ആണ് അറസ്റ്റിലായത്. കൊട്ടാരക്കരയിലെ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷമുണ്ടായ കേസിലെ പ്രതിയാണ് ശിവന്‍. മോഷണം, വധശ്രമം, അടിപിടി എന്നിങ്ങനെ നിരവധി കേസുകളിലും പ്രതിയാണ്​. കുന്നിക്കോട് സ്റ്റേഷൻ പരിധിക്കുള്ളിൽ ഏഴ്​ ക്രിമിനൽ കേസുകളിലും പാലാ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു ക്രിമിനൽ കേസിലും ഉൾപ്പെട്ടിട്ടുണ്ട്. കൊട്ടാരക്കര ഡിവൈ.എസ്.പി ആർ. സുരേഷിന്‍റെ നേതൃത്വത്തിൽ കുന്നിക്കോട് എസ്​.എച്ച്.ഒ പി.ഐ. മുബാറക്ക്, എസ്.ഐ വൈശാഖ് കൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ മനോജ്, ബാബുരാജ്, വിനീഷ്, സൺലാൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. പടം.....വിനീത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story