Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:31 AM IST Updated On
date_range 15 Feb 2022 5:31 AM ISTമോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
കൊല്ലം: വർക്കല നിന്ന് മോഷ്ടിച്ച ബൈക്കുമായെത്തിയ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം കുന്നടി കിഴക്കതിൽ വീട്ടിൽ ആകാശ് (19) ആണ് ഈസ്റ്റ് പൊലീസ് സംഘത്തിന്‍റെ പിടിയിലായത്. 11ന് രാത്രി വർക്കല പാലച്ചിറയിലുള്ള ഫ്ലാറ്റിന് സമീപം സൂക്ഷിച്ചിരുന്ന ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്ത് ബൈക്കിലിരിക്കുകയായിരുന്ന ഇയാൾ പൊലീസ് പേട്രാളിങ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളോട് ബൈക്കിനെ പറ്റി അന്വേഷിച്ചപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ബൈക്ക് അയിരൂരുള്ള പ്രവാസിയുേടതാണെന്ന് തിരിച്ചറിഞ്ഞു. ബൈക്ക് ഉടമയോട് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇവർ വർക്കല പാലച്ചിറ താമസമാണെന്നും ബൈക്ക് മോഷണം പോയതാണെന്നും വർക്കല പൊലീസിൽ പരാതി നൽകിയതായും അറിയിച്ചു. തുടർന്ന് ഉടമ ഈസ്റ്റ് സ്റ്റേഷനിലെത്തി ബൈക്ക് തിരിച്ചറിഞ്ഞു. ബൈക്കിനൊപ്പം യുവാവിെനയും കോടതിയിൽ ഹാജരാക്കി. ഈസ്റ്റ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രതീഷ് കുമാർ, കൺട്രോൾ റൂം എസ്.ഐ ജയലാൽ, എ.എസ്.ഐ ഗുരുപ്രസാദ്, സി.പി.ഒമാരായ സജീവ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ....kc+kw+ke.... കരാര്‍ നിയമനം കൊല്ലം: ജില്ലയിലെ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ എസ്.സി പ്രമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപെട്ട 18 നും 30 നും മധ്യേ പ്രായമുള്ള പ്ലസ് ടു/തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ജാതി, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള െറസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം 28 ന് വൈകുന്നേരം അഞ്ചിന് മുമ്പ് അതാത് ബ്ലോക്ക്/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ അതത് തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം. യോഗ്യരായവരുടെ അഭാവത്തില്‍ സമീപ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ ഉള്ളവരെയും പരിഗണിക്കും. അപേക്ഷയുടെ മാതൃകയും മറ്റ് വിവരങ്ങളും അതാത് പട്ടികജാതി വികസന ഓഫിസില്‍ ലഭിക്കും. ഫോണ്‍ : 0474 2794996, ddoforsckollam@yahoo.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story