Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:28 AM IST Updated On
date_range 17 Feb 2022 5:28 AM ISTആർ.എസ്. ഉണ്ണിയുടെ ചരമ വാർഷികം ആചരിക്കാൻ ആർ.എസ്.പിക്കാർക്ക് അർഹതയില്ലെന്ന് ചെറുമകൾ
text_fieldsbookmark_border
കൊല്ലം: ആർ.എസ്. ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച ആർ.എസ്.പിക്കാർക്ക് അദ്ദേഹത്തിന്‍റെ ചരമവാർഷികം ആചരിക്കാൻ അർഹതയില്ലെന്ന് ചെറുമകൾ അഞ്ജന. ആർ.എസ്.പിയുടെ പ്രമുഖ നേതാവായിരുന്ന ആർ.എസ്. ഉണ്ണിയുടെ ചെറുമക്കളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യതപ്പെട്ടവരാണ് പാർട്ടിയും പാർട്ടി നേതാക്കളും. എന്നാൽ അനാഥരും അവിവാഹിതരുമായ തന്നോടും സഹോദരിയോടും അവർ കാണിച്ചത് മനുഷ്യത്വമില്ലാത്ത ക്രൂരതയാണ്. അവർക്ക് എങ്ങനെയാണ് അദ്ദേഹത്തിന്‍റെ ചരമവാർഷികം ആചരിക്കാൻ കഴിയുകയെന്ന് അവർ വാർത്തസമ്മേളനത്തിൽ ചോദിച്ചു. വ്യാഴാഴ്ചയാണ് ആർ.എസ്. ഉണ്ണിയുടെ ചരമവാർഷികം ആചരിക്കാൻ ആർ.എസ്.പി ആഹാനം ചെയ്തിരിക്കുന്നത്. സ്വത്ത് തട്ടിെയടുത്തതുമായി ബന്ധപ്പെട്ട തങ്ങളുടെ പരാതിയിൽ ആർ.എസ്. ഉണ്ണി ഫൗണ്ടേഷൻ ഭാരവാഹികളായ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ മുൻകൂർ ജാമ്യം തേടിയ രണ്ടുപേർക്കെതിരെ തങ്ങളും ഹരജി നൽകിയിട്ടുണ്ട്. കെ.പി. ഉണ്ണികൃഷ്ണനെ മാത്രം കുറ്റക്കാരനാക്കി എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ആർ.എസ്.പി നടത്തുന്നത്. ഫൗണ്ടേഷൻ ഭാരവാഹികളായ അഭിഭാഷകർക്കെതിരെ ബാർ കൗൺസിലിന് പരാതി നൽകും. തെരഞ്ഞെടുപ്പ് കമീഷന്‍റെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് 2019ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഉടമകളായ തങ്ങളുടെ അനുമതിയില്ലാതെ വീടും ഭൂമിയും ൈകയേറി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പ്രവർത്തിപ്പിച്ചതെന്നും അവർ ആരോപിച്ചു. കാപ്പെക്സ് അഴിമതിക്ക് ഉത്തരവാദികൾ സി.പി.എം നേതാക്കളെന്ന് കൊല്ലം: പൊതുമേഖലാ സ്ഥാപനമായ കാപ്പെക്സിലെ നാടൻ തോട്ടണ്ടി ഇടപാടിൽ നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിക്ക് ഉത്തരവാദികൾ സി.പി.എം നേതാക്കളാണെന്ന് ഐ.എൻ.ടി.യു.സി മുൻ ജില്ല സെക്രട്ടറി കടകംപള്ളി മനോജ് പ്രസ്താവനയിൽ പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ ചെയർമാനായിരുന്ന 2018 ലും ജില്ല സെക്രേട്ടറിയറ്റ് മെംബറായിരുന്ന പി.ആർ. വസന്തൻ ചെയർമാനായിരുന്ന 2019 ലുമാണ് അഴിമതി നടന്നത്. കേരളത്തിലെ കശുമാവ് കർഷകരെ സാമ്പത്തികമായി സഹായിക്കാനായി വലിയ വിലയാണ് നാടൻ തോട്ടണ്ടിക്ക് സർക്കാർ നിശ്ചയിച്ചിരുന്നത്. നാടൻ തോട്ടണ്ടിക്ക് പകരം വില കുറഞ്ഞ ആഫ്രിക്കൻ തോട്ടണ്ടി വാങ്ങിയതിൽ കോടികളുടെ അഴിമതി മാത്രമല്ല കർഷകദ്രോഹം കൂടിയാണ് നടത്തിയിരിക്കുന്നത്. തോട്ടണ്ടി വാങ്ങിയത് തൊഴിലാളി നേതാക്കൾ ഉൾപ്പെട്ട ഡയറക്ടർ ബോർഡായിരിക്കെ ഇവർക്കെതിരെ കേസെടുത്ത് കാപ്പെക്സിന് നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story