Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:34 AM IST Updated On
date_range 17 Feb 2022 5:34 AM ISTജാമ്യത്തിലിറങ്ങി മുങ്ങിനടന്നയാൾ പിടിയിൽ
text_fieldsbookmark_border
അഞ്ചൽ: വധശ്രമക്കേസിൽ കോടതിയിൽനിന്ന് ജാമ്യം നേടിയശേഷം വിചാരണക്ക് ഹാജരാകാതെ മുങ്ങിനടന്ന പ്രതിയെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. മണലിൽ ശ്യാമള വിലാസത്തിൽ ശ്രീകുമാർ (42) ആണ് അറസ്റ്റിലായത്. 2014 ഏപ്രിൽ 18ന് മണലിൽ അനി വിലാസത്തിൽ അനിമോനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ശ്രീകുമാർ. എസ്.ഐ എസ്. ശരലാലിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് അസർ, അനീഷ് മോൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story