Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:33 AM IST Updated On
date_range 18 Feb 2022 5:33 AM ISTകോലിഞ്ചിമല പാറഖനനം: യൂനിയനുകളുമായി ഉണ്ടാക്കിയ കരാര്‍ റദ്ദാക്കാന്‍ ഇടതുമുന്നണി തീരുമാനം
text_fieldsbookmark_border
കുന്നിക്കോട്: കോലിഞ്ചിമലയിലെ പാറഖനനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ യൂനിയനുകളുമായി തയാറാക്കിയ കരാര്‍ റദ്ദാക്കാൻ എൽ.ഡി.എഫിൽ തീരുമാനം. കഴിഞ്ഞദിവസം ചേർന്ന കുന്നിക്കോട് എൽ.ഡി.എഫ് നേതൃയോഗത്തിലാണ് തീരുമാനമുണ്ടായത്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി യൂനിയനുകളിലെ തൊഴിലാളികളെ പിരിച്ചു വിടുന്നതിനും സാമ്പത്തിക സഹായം ചെയ്യുന്നതുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പ് ഉടമകളുമായി നേതാക്കൾ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ കരാറാണ് റദ്ദാക്കുന്നത്. സി.പി.ഐയുടെയും സി.പി.എമ്മിനെയും ജില്ല നേതാക്കളും ഏരിയ നേതാക്കളും സംയുക്തമായി ചേർന്ന ജില്ല-ഏരിയ ഏകോപനസമിതിയിലാണ് കരാറും ലൈസന്‍സുമായും ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്. സമിതിയിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ എസ്. ജയമോഹൻ, ജോർജ് മാത്യു, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ജി.ആര്. രാജീവന്, എരിയ സെക്രട്ടറി മുഹമ്മദ് അസ്ലം, എം. നൗഷാദ് എന്നിവർ പങ്കെടുത്തു. ലൈസൻസ് നൽകിയ വിഷയത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായതിനാല്‍ അടുത്ത യോഗത്തിൽ ചർച്ചക്കായി മാറ്റിവെച്ചു. ഇത്തവണ യൂനിയനുകളുമായി തയാറാക്കിയ കരാർ മാത്രമാണ് ചർച്ച ചെയ്തത്. വിളക്കുടി പഞ്ചായത്ത് നിയോഗിച്ച അന്വേഷണസമിതി അംഗങ്ങളായ കരിക്കത്തിൽ കെ. തങ്കപ്പൻ പിള്ളയും റെജീന തോമസും ഖനനാനുമതി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍ക്കും കലക്ടർക്കും റവന്യൂ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story