Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 12:03 AM GMT Updated On
date_range 23 Feb 2022 12:03 AM GMTമോഷണം ലക്ഷ്യമിട്ട് നാടോടി സംഘങ്ങൾ
text_fieldsbookmark_border
കൊട്ടിയം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവും ഉത്സവകാലവും കൂടിയായതോടെ കൂട്ടത്തോടെ ജില്ലയിൽ എത്തിയതായി വിവരം. തിരക്കുള്ള സ്ഥലങ്ങളിലും ബസുകളിലും മോഷണം നടത്തുന്നതിനായാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമെത്തിയത്. ആളൊഴിഞ്ഞ സ്ഥലങ്ങളിൽ നാടോടി സംഘങ്ങളെപ്പോലെ കേന്ദ്രീകരിച്ച ശേഷം രണ്ടും മൂന്നും പേരടങ്ങുന്ന സംഘമായി തിരിഞ്ഞാണ് ഇവർ മോഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം കൊട്ടിയം-കണ്ണനല്ലൂർ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിൽ മോഷണം നടത്തിയ തെങ്കാശി സ്വദേശിയായ തമിഴ് യുവതിയെ കണ്ണനല്ലൂർ പൊലീസ് പിടികൂടിയിരുന്നു. അടുത്തിടെ സിറ്റിയിലും റൂറലിലുമായി മോഷണത്തിനിടെ, നിരവധി തമിഴ് സ്ത്രീകൾ പിടിയിലായിരുന്നു. തമിഴ്നാട്ടിലെ ഏതെങ്കിലും റോഡ് പുറമ്പോക്ക് മേൽവിലാസമായിരിക്കും ഇവരിൽ പലരും നൽകുന്നത്. സ്വർണാഭരണങ്ങൾ പൊട്ടിച്ചെടുക്കലും ബാഗുകൾ കീറി പണവും പഴ്സുകളും അപഹരിക്കുകയാണ് ഇത്തരക്കാരുടെ രീതി. കൃത്യമായ മേൽവിലാസമോ, തിരിച്ചറിയൽ രേഖകളോ ഇവർക്കില്ലാത്തതിനാൽ പൊലീസ് ഇവരെ വിട്ടയക്കാറുമുണ്ട്. മോഷണത്തിന് പിടികൂടി പൊലീസ് കേസെടുത്ത് റിമാൻഡ് ചെയ്താൽ ഇവരെ ജാമ്യത്തിലിറക്കുന്നതിനുള്ള സംഘവുമുണ്ട്. ജാമ്യത്തിലിറങ്ങി വീണ്ടും ഇവർ മോഷണത്തിൽ ഏർപ്പെടുകയാണ് പതിവ്. കൈക്കുഞ്ഞുമായാണ് സംഘം മോഷണത്തിനിറങ്ങുന്നത്. ഗർഭിണികളും സംഘത്തിലുണ്ടാകും. മോഷണ മുതൽ അപ്പോൾ തന്നെ സംഘത്തിലെ മറ്റുള്ളവർക്ക് കൈമാറുകയും അവർ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി പോകുകയും ചെയ്യും. ഇത്തരം സംഘങ്ങളെ സ്വകാര്യ ബസുകളിലെ കണ്ടക്ടർമാർ തിരിച്ചറിഞ്ഞു തുടങ്ങി. ഉത്സവ സ്ഥലങ്ങളിലെത്തുന്നവരും തിരക്കുള്ള ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളും ജാഗരൂകരായിരുന്നാൽ മോഷണങ്ങൾ ഒഴിവാക്കാനാകുമെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story