Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:34 AM IST Updated On
date_range 25 Feb 2022 5:34 AM ISTതൃക്കരുവ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയോഗം ഇടതുമുന്നണിയും ബി.ജെ.പിയും ബഹിഷ്‌കരിച്ചു
text_fieldsbookmark_border
അഞ്ചാലുംമൂട്: തൃക്കരുവ ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഇടതുമുന്നണിയും ബി.ജെ.പിയും ബഹിഷ്‌കരിച്ചു. യോഗത്തിലെ അജണ്ടയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുവിഭാഗവും യോഗം ബഹിഷ്‌കരിക്കാന്‍ കാരണം. പഞ്ചായത്ത് സെക്രട്ടറിയും ഒരു വിഭാഗം ജീവനക്കാരും തമ്മില്‍ അഭിപ്രായ വൃത്യാസമുണ്ടാവുകയും സെക്രട്ടറിക്കെതിരെ ജീവനക്കാര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കുകയും ഇതില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഈ വിഷയം മൂന്നാമത്തെ അജണ്ടയായി നിശ്ചയിച്ചിരുന്നു. ഈ അജണ്ടയിലുള്ള തര്‍ക്കമാണ് ഇടതുമുന്നണിയും ബി.ജെ.പി അംഗങ്ങളും കമ്മിറ്റിയോഗം ബഹിഷ്‌കരിക്കാന്‍ ഇടയാക്കിയത്. ഈ വിഷയം ഉള്‍പ്പെടെ മൂന്ന് അജണ്ടകളാണ് യോഗത്തിനുണ്ടായിരുന്നത്. ബഹിഷ്‌കരിച്ച അംഗങ്ങള്‍ പഞ്ചായത്ത് ഹാളില്‍ പ്രതിഷേധമറിക്കുകയും ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ അജ്മീൻ എം. കരുവ, ആര്‍. രതീഷ് എന്നിവരുടെ നേതൃത്വത്തിൽ വിയോജനക്കുറിപ്പ് എഴുതിയശേഷമാണ് കമ്മിറ്റി ബഹിഷ്‌കരിച്ചത്. ബി.ജെ.പി അംഗമായ എ.സുജിത്തും കമ്മിറ്റി ബഹിഷ്‌കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story