Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 12:04 AM GMT Updated On
date_range 26 Feb 2022 12:04 AM GMTകട്ടിലുകൾ കടത്തിയ സംഭവം: ബി.ഡി.ഒക്ക് പരാതി നൽകി
text_fieldsbookmark_border
ചിത്രം- കൊട്ടിയം: നെടുമ്പന സി.എച്ച്.സിയിൽ വിജിലൻസ് സംഘമെത്തി പരിശോധന നടത്തി മടങ്ങിയശേഷം രാത്രിയിൽ ആശുപത്രിയിൽ കട്ടിൽ തിരികെ കൊണ്ടുവന്നിട്ട സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തംഗം ഫൈസൽ കുളപ്പാടം ബി.ഡി.ഒക്ക് പരാതി നൽകി. ആശുപത്രിയിൽ രോഗികൾക്ക് ഉപയോഗിക്കേണ്ട കട്ടിൽ തൊട്ടടുത്തുള്ള പമ്പ് ഹൗസിൽ വന്നതിനെ പറ്റി അന്വേഷണം നടത്തണം. ഹോസ്പിറ്റലിലെ മുഴുവൻ സാധനങ്ങളും ഓഡിറ്റ് നടത്തി ഉണ്ടോ എന്ന് ഉറപ്പു വരുത്തണമെന്നും ഫൈസൽ കുളപ്പാടം പരാതിയിൽ പറയുന്നു. ആശുപത്രി അടച്ചതിനു ശേഷം പമ്പ്ഹൗസിലിരുന്ന കട്ടിൽ തിരികെ കൊണ്ടിടുന്നതിന്‍റെ സി.സി ടി.വി ദൃശ്യങ്ങൾ പ്രചരിച്ചതോടെ രാത്രിതന്നെ നെടുമ്പന കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ ഫൈസൽ കുളപ്പാടത്തിന്‍റെ നേതൃത്വത്തിൽ ഉപരോധം സംഘടിപ്പിച്ചു. ഉപരോധത്തിന് റോബിൻ, സമദ് കണ്ണനല്ലൂർ, ഹരികുമാർ, ഷാഫി, സുൽഫി, ഷമീർ, ഷാനവാസ്, ഹാഷിം തുടങ്ങിയവർ നേതൃത്വം നൽകി. നെടുമ്പന സി.എച്ച്.സി.യുമായി ബന്ധപ്പെട്ട് വിജിലൻസ് ആവശ്യപ്പെട്ട ഫയലുകളുമായി ബന്ധപ്പെട്ടവർ വിജിലൻസിന്‍റെ കൊല്ലം ഓഫിസിൽ ഹാജരാവാൻ ആവശ്യപ്പെട്ടതായാണ് വിവരം. വായനമത്സരം: പുസ്തകങ്ങള്‍ ക്ഷണിച്ചു കൊല്ലം: ജില്ല ലൈബ്രറി കൗണ്‍സില്‍ ജില്ലയിലെ യു.പി വിഭാഗം വിദ്യാർഥികള്‍ക്കായി വായനമത്സരം സംഘടിപ്പിക്കുന്നു. ജില്ല അക്കാദമിക് കമ്മിറ്റി തെരഞ്ഞെടുക്കുന്ന പുസ്തകങ്ങളെ ആസ്പദമാക്കിയാണ് മത്സരം. ഇതിലേക്കായി പ്രസാധകരില്‍നിന്ന് പുസ്തകങ്ങള്‍ ക്ഷണിച്ചു. ബാലസാഹിത്യ കൃതികള്‍ക്കാണ് മുന്‍ഗണന. പുസ്തകങ്ങളുടെ 500 കോപ്പിയെങ്കിലും പ്രസാധകരില്‍ ഉണ്ടായിരിക്കണം. പുസ്തകത്തിന്‍റെ കോപ്പി സെക്രട്ടറി, കൊല്ലം ജില്ല ലൈബ്രറി കൗണ്‍സില്‍, അക്ഷരമന്ദിരം, പബ്ലിക് ലൈബ്രറി കോംപ്ലക്സ്, കൊല്ലം വിലാസത്തില്‍ മാര്‍ച്ച് 31ന് മുമ്പ് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2767068 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story