Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:37 AM IST Updated On
date_range 26 Feb 2022 5:37 AM ISTആർ.പി.എൽ തൊഴിലാളികളുടെ ക്ഷേമത്തിനായി പദ്ധതികൾ നടപ്പാക്കും -മന്ത്രി
text_fieldsbookmark_border
പുനലൂർ: റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിലെ (ആർ.പി.എൽ) തൊഴിലാളികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് പി.എസ്. സുപാൽ എം.എൽ.എ മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച മന്ത്രി പുനലൂർ ആർ.പി.എൽ ഓഫിസ് സന്ദർശിച്ചു. ഇവിടെ നടന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചത്. തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി 26 ദിവസം ആക്കുന്നത് അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. കാഷ്വൽ വർക്കർമാരെ സ്ഥിരപ്പെടുത്തുന്ന വിഷയത്തിൽ ഫയൽ തീർപ്പായി വരുന്നതനുസരിച്ച് പരിഗണിക്കും. ഈ വിഷയം സർക്കാർ പരിഗണനയിലുണ്ട്. ഐ.ടി.ഐക്ക് ഭൂമി നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ലേബർ സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി. ആർ.പി.എൽ സ്കൂളിലെ പഠനവിഷയങ്ങളിൽ മലയാളവും ഇംഗ്ലീഷും കൂടി ഉൾപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളും. റബർ അധിഷ്ഠിത വ്യവസായം ആരംഭിക്കുന്നതിനായുള്ള പഠനം നടത്താൻ ലേബർ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ലയങ്ങളുടെ മെയിന്റനൻസ് ഉടൻ നടത്തും. പുതുതായി ഭവന സമുച്ചയങ്ങളുടെ നിർമാണപ്രവർത്തനങ്ങൾ പരിഗണയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ബോർഡ് യോഗത്തിൽ പി.എസ്. സുപാൽ എം.എൽ.എ, ആർ.പി.എൽ ചെയർപേഴ്‌സൺ മിനി ആന്റണി, മാനേജിങ് ഡയറക്ടർ ഡോ. അഡൽ അരശൻ, കൊല്ലം കൺസർവേറ്റർ സഞ്ജയ് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story