Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:33 AM IST Updated On
date_range 2 March 2022 5:33 AM ISTപൈപ്പ് പൊട്ടി പാത തകര്‍ന്നു
text_fieldsbookmark_border
കുന്നിക്കോട്: കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ പൊട്ടി ഗതാഗതപാത തകര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന്. കുന്നിക്കോട് മേലില ക്ഷേത്രം റോഡിലൂടെയാണ് നിരവധി നാളുകളായി ജലം ഒഴുകുന്നത്. നീരൊഴുക്ക് കാരണം പാത പൂര്‍ണമായും തകര്‍ന്നു. നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ച്ചയായി വെള്ളം ഒഴുകുന്നതിനാല്‍ പാതയുടെ വശങ്ങളില് ചെളിയും നിറഞ്ഞിട്ടുണ്ട്. രാത്രിയില്‍ ഇരുചക്രവാഹനങ്ങള്‍ അടക്കം ഇവിടെ അപകടത്തില്‍ പെടുന്നതായും പരാതിയുണ്ട്. പടം....കുന്നിക്കോട് മേലില പാതയില്‍ പൈപ്പുകള്‍ പൊട്ടി ജലം ഒഴുകുന്നതിന്റെ ഭാഗമായി തകര്‍ന്ന ഭാഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story