Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 12:00 AM GMT Updated On
date_range 2 May 2022 12:00 AM GMTവാനര ശല്യത്തില്‍ പൊറുതിമുട്ടി കര്‍ഷകര്‍; വാഴകൃഷി മുഴുവന്‍ നശിപ്പിച്ചു
text_fieldsbookmark_border
കുളത്തൂപ്പുഴ: കാടിറങ്ങി ജനവാസ മേഖലയിലെ കൃഷിയിടത്തിലെത്തിയ വാനരക്കൂട്ടം രണ്ടു മാസത്തോളം പ്രായമായ വാഴകൃഷി പൂര്‍ണമായി നശിപ്പിച്ചു. കുളത്തൂപ്പുഴ ചന്ദനക്കാവ് സ്വദേശി റോയിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ നൂറിലധികം വാഴതൈകളാണ് കഴിഞ്ഞ ദിവസം വാനരക്കൂട്ടം കടിച്ചു കീറിയും പിഴുതെടുത്തും നാമാവശേഷമാക്കിയത്. കൃഷിഭവനില്‍ നിന്നും മറ്റുമായി വില കൊടുത്തുവാങ്ങിയ അത്യുല്‍പാദന ശേഷിയുള്ള വാഴക്കന്നുകളാണ് നാശമായത്. കൃഷിയിടത്തിലെ തെങ്ങുകളില്‍ നിന്നും വിളവ് കിട്ടിയിട്ട് മാസങ്ങള്‍ പലതായെന്നും മച്ചിങ്ങ ആകുമ്പോള്‍ മുതല്‍ വാനരന്മാര്‍ തിന്നുമുടിക്കുകയാണെന്നും റോയി പറഞ്ഞു. സമീപ കൃഷിയിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. പുലര്‍ച്ച മുതല്‍ സംഘങ്ങളായി ജനവാസ മേഖലയിലേക്കെത്തുന്ന ഇവ പച്ചക്കറികളെല്ലാം തന്നെ കടിച്ചുതുപ്പി നശിപ്പിക്കുകയാണെന്നും മരച്ചീനി പോലും കൃഷി ചെയ്തു ജീവിക്കാനാവാത്ത സ്ഥിതി വിശേഷമാണെന്നും കര്‍ഷകര്‍ പറയുന്നു. ജനവാസ മേഖലയില്‍ നിരന്തരം നാശം വിതക്കുന്ന വാനരന്മാരെ പിടികൂടി വനത്തില്‍ വിട്ടയക്കുന്നതിനു പദ്ധതി തയാറാക്കുമെന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രഖ്യാപനം ഇനിയും പ്രഖ്യാപനം മാത്രമായി അവശേഷിക്കുകയാണ്. കൃഷിയോടുള്ള താൽപര്യം നിമിത്തം കടംവാങ്ങിയും പാട്ടത്തിന് ഭൂമിയെടുത്തും കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് നിരന്തരമുണ്ടാകുന്ന വാനരശല്യം വന്‍ ബാധ്യതയാണ് വരുത്തി വെക്കുന്നത്. അതിനാല്‍ തന്നെ കൃഷി ഉപേക്ഷിക്കുകയേ തരമുള്ളൂവെന്ന് പരിതപിക്കുകയാണ് കര്‍ഷകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story