Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 11:58 PM GMT Updated On
date_range 4 May 2022 11:58 PM GMTകായികതാരങ്ങളുടെ തെരഞ്ഞെടുപ്പ്
text_fieldsbookmark_border
കൊല്ലം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊല്ലം പരിശീലന കേന്ദ്രത്തിലേക്ക് 2022-23 അധ്യയനവർഷത്തിലേക്ക് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നു. അത്ലറ്റിക്സ് (12-14 വയസ്സ്-ആൺകുട്ടികളും പെൺകുട്ടികളും), ഹോക്കി (ആൺകുട്ടികളും പെൺകുട്ടികളും), കബഡി (പെൺകുട്ടികൾ മാത്രം) ഇനങ്ങളിലാണ് പ്രവേശനം. ദേശീയ-സംസ്ഥാന-ജില്ലതല മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് മുൻഗണന. താൽപര്യമുള്ളവർ ജനനത്തീയതി, ആധാർകാർഡ്, കായികനേട്ടങ്ങൾ (ഉണ്ടെങ്കിൽ) എന്നിവയുടെ സർട്ടിഫിക്കറ്റുകൾ (ഒറിജിനലും പകർപ്പും) പാസ്പോർട്ട് സൈസ് ഫോട്ടോ രണ്ട് എണ്ണം, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (ഗവ. ഡോക്ടർ), സ്പോർട്സ് കിറ്റ് എന്നിവ സഹിതം ഏഴിന് രാവിലെ എട്ടിന് ലാൽബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിലുള്ള സായ് പരിശീലന കേന്ദ്രങ്ങളിൽ എത്തണം. ഫോൺ: 0474 2741659. കേരള സോഷ്യൽ ഐക്കൺ 2020 അവാർഡ് ദാനം ഓച്ചിറ: കേരള റൂറൽ ഡെവലപ്മെന്‍റ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ 2020ൽ വിവിധ മേഖലകളിൽ സ്വാധീനിച്ച മികച്ച സാമൂഹിക പ്രതിഭയെ കണ്ടെത്തുന്നതിന് നടത്തിയ 'കേരള സോഷ്യൽ ഐക്കൺ 2020' വോട്ടെടുപ്പിൽ സുരേഷ്ഗോപി, ജീവകാരുണ്യ പ്രവർത്തകയായ നർഗീസ് ബീഗം, അഷ്‌റഫ് താമരശ്ശേരി എന്നിവർ വിജയികളായി. അവാർഡ് ദാനം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഓച്ചിറ കേക്ക് വേൾഡ് ഹാളിൽ നടക്കുന്ന ചടങ്ങിൽ എം.പി. അബ്ദുസമദ് സമദാനി എം.പി സമ്മാനിക്കും. മുൻ ലോക്സഭ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി, ജസ്റ്റിസ് കെമാൽപാഷ, രാജീവ് ആലുങ്കൽ എന്നിവരാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. കെ.ആർ.ഡി.എ പൊതുജന സഹായത്തോടെ 100 ശുചിമുറികൾ നിർമിച്ചുനൽകുന്ന ഗ്രാമീണ ശൗചാലയ പദ്ധതിയുടെ ആദ്യ കൈമാറ്റം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിക്കും. കെ.ആർ.ഡി.എ ചെയർമാൻ എം. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിക്കും. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എൻ. രാധാകൃഷ്‌ണൻ, പി.ആർ. വസന്തൻ, ഫിറോസ് യൂസഫ് തുടങ്ങിയവർ സംസാരിക്കുമെന്ന് സംഘാടക സമിതി അധ്യക്ഷൻ ഡോ. കെ.എം. അനിൽ മുഹമ്മദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story