Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസംസ്ഥാന പൊലീസ്​ മേധാവി...

സംസ്ഥാന പൊലീസ്​ മേധാവി ഓൺലൈനായി പരാതി കേൾക്കുന്നു

text_fields
bookmark_border
കൊല്ലം: പൊലീസ്​ സേനയിൽ നിലവിൽ പ്രവർത്തിക്കുന്നവർക്കും സർവിസിൽനിന്ന്​ വിരമിച്ചവർക്കും ആശ്രിതർക്കും വിവിധ പരാതികൾ സംസ്ഥാന പൊലീസ്​ മേധാവിയെ ​അറിയിക്കാൻ അവസരം. മേയ്​ 23ന്​ ഓൺലൈനായാണ്​ ഡി.ജി.പി പരാതി കേൾക്കുന്നത്​. പരാതികൾ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന്​ മുമ്പ്​ പൊലീസ്​ മേധാവിക്ക് നേരിട്ടോ കൊല്ലം സിറ്റി പൊലീസ്​ മേധാവിക്കോ dpoklm.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കണം. പരാതിയിൽ മൊബൈൽ നമ്പർ നിർബന്ധമായി നൽകേണ്ടതാണ്. വിവരങ്ങൾക്ക്​: 9497900243. ജനതാദൾ (എസ്​) ജില്ല കൗൺസിൽ ജൂൺ അഞ്ചിന്​ കൊല്ലം: ജനതാദൾ (എസ്​) ജില്ല കൗൺസിൽ യോഗം ജൂൺ അഞ്ചിന്​ നടത്തും. സംസ്ഥാന പ്രസിഡന്‍റ്​ മാത്യു. ടി. തോമസ്​, മന്ത്രി കെ. കൃഷ്ണൻകുട്ടി, ഡോ. എ. നീലലോഹിതദാസ്​ തുടങ്ങിയവർ പങ്കെടുക്കും. ജില്ല കമ്മിറ്റി യോഗത്തിൽ പ്രസിഡന്‍റ്​ സി.കെ. ഗോപി അധ്യക്ഷതവഹിച്ചു. മേയ് അഞ്ചിനകം നിയോജകമണ്ഡലം കമ്മിറ്റികൾ വിളിച്ചുകൂട്ടാനും കിസാൻ ജനത, യുവജനത, മഹിളാ ജനത എന്നീ സഹസംഘടനകളുടെ ജില്ലതല കൺവൻഷനുകൾ ജൂൺ 15നകം നടത്താനും യോഗം തീരുമാനിച്ചു. അയത്തിൽ അപ്പുക്കുട്ടൻ, പേരൂർ ശശിധരൻ, സി.ആർ. രാമവർമ, മോഹൻദാസ്​ രാജധാനി, എസ്​. സാജൻ​, കെ.എസ്​. കമറുദ്ദീൻ മുസ്​ലിയാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story