Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 12:02 AM GMT Updated On
date_range 5 May 2022 12:02 AM GMTസമൂഹ വിവാഹം: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
ഓച്ചിറ: കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെ 2000 വനിതകളുടെ കൂട്ടായ്മയായ അമ്മമനസ്സ് കൂട്ടായ്മ പെൺകുട്ടികളുടെ സമൂഹവിവാഹത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ പെൺകുട്ടിക്കും അഞ്ചു പവനും ഒരു ലക്ഷം രൂപയും മൊത്തം വിവാഹചെലവുകളും സംഘടന വഹിക്കും. അപേക്ഷകൾ അമ്മ മനസ്സ് കൂട്ടായ്മ, ചാച്ചാജി പബ്ലിക് സ്കൂൾ, ഇടക്കുളങ്ങര പി.ഒ, കരുനാഗപ്പള്ളി എന്ന വിലാസത്തിൽ മേയ് 20 ന് മുമ്പ് സമർപ്പിക്കണം. ഫോൺ: 9207981887, 9946867137. സമൂഹ വിവാഹം സെപ്റ്റംബർ ഒന്നിന് പുതിയകാവ് ഐഡിയൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ചെയർപേഴ്സൺ മാര്യത്ത്, ജനറൽ കൺവീനർ ശാകുന്തള അമ്മവീട്, ട്രഷറർ മായ ഉദയകുമാർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story