Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൊലിഞ്ഞത് ഒരു...

പൊലിഞ്ഞത് ഒരു കുടുംബത്തിന്‍റെ താങ്ങ്

text_fields
bookmark_border
കുണ്ടറ: കിണർ അപകടത്തിൽപെട്ട ഗിരീഷ്​കുമാറിന്‍റെ മരണത്തോടെ ദുരിതത്തിലായത്​ നിർധന കുടുംബം. കാഷ്യു കോർപറേഷനിലെ ജീവനക്കാരനായിരുന്നു ഗിരീഷ്​കുമാ​റെങ്കിലും കഴിഞ്ഞ ആറ് മാസമായി കാര്യമായി ജോലി ഉണ്ടായിരുന്നില്ല. ഭാര്യ ബീനയും കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ്. ഇവർക്കും കുറച്ചുമാസമായി ജോലി ഇല്ലായിരുന്നു. മൂത്തമകൻ അനന്ദു പ്ലസ്​ ടു പരീക്ഷ എഴുതി നിൽക്കുന്നു. ഇളയ മകൻ അക്ഷയ് പത്താം ക്ലാസ്​ വിദ്യാർഥിയാണ്. കശുവണ്ടി ഫാക്ടറിയിൽ ജോലിയില്ലാത്തപ്പോഴെല്ലാം ഗിരീഷ് മറ്റ് ജോലികൾ ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. കിണറുപണിക്കും മൈക്കാട് പണിക്കും പ്ലംബിങ്​ വർക്കിനും തുടങ്ങി ഏത് ജോലിക്കും പോകുമായിരുന്നു. അത്തരത്തിൽ കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്ന വ്യക്തിയാണ്​ പൊലിഞ്ഞത്. സർക്കാർ ധനസഹായം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story