Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 12:03 AM GMT Updated On
date_range 6 May 2022 12:03 AM GMTശമ്പള വര്‍ധന നടപ്പാക്കണം - എ.ഐ.റ്റി.യു.സി
text_fieldsbookmark_border
കൊല്ലം: ജില്ല ആശുപത്രിയിലെയും ഗവ: വിക്ടോറിയ ആശുപത്രിയിലെയും എച്ച്.എം.സി ജീവനക്കാരുടെ ശമ്പളവർധന ഉടന്‍ നടപ്പിലാക്കണമെന്ന് ഗവണ്‍മെന്‍റ് ഹോസ്പ്പിറ്റല്‍ എംപ്ലോയീസ് യൂനിയന്‍ (എ.ഐ.റ്റി.യു.സി) കൺവെന്‍ഷന്‍ ആവശ്യപ്പെട്ടു. എ.ഐ.റ്റി.യു.സി ജില്ല സെക്രട്ടറി ജി. ബാബു ഉദ്ഘാടനം ചെയ്തു. ശമ്പള വർധന നടപ്പാക്കുന്നത് വൈകിയാൽ പ്രത്യക്ഷ സമരങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. എം.വൈ. മജീദ് അധ്യക്ഷതവഹിച്ചു. എ.ഐ.ടി.യു.സി സിറ്റി സെക്രട്ടറി ബി. രാജു, കവിത ഹരികുമാര്‍, കെ.എസ്. സജിത്ത്, രാജേഷ്, അനിതാകുമാരി എന്നിവർ സംസാരിച്ചു. സമ്പൂർണ ഭരണഘടന സാക്ഷരത കാമ്പയിൻ കുണ്ടറ: ജില്ല സമ്പൂർണ ഭരണഘടന സാക്ഷരത കാമ്പയിൻ ചിറ്റുമല ബ്ലോക്ക് തല ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചിറ്റുമല ക്ഷേത്ര മൈതാനിയിൽ നടക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷതവഹിക്കും. ഭരണഘടനയുടെ മാതൃകാ പ്രകാശനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story