Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 12:04 AM GMT Updated On
date_range 6 May 2022 12:04 AM GMTതീരപ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് നിയന്ത്രിക്കാൻ ശാസ്ത്രീയ സംവിധാനം നടപ്പാക്കും - മന്ത്രി
text_fieldsbookmark_border
കരുനാഗപ്പള്ളി: തീരദേശപ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് നിയന്ത്രിക്കാൻ ശാസ്ത്രീയവും സുസ്ഥിരവുമായ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കുലശേഖരപുരം തുറയിൽകടവിൽ ബണ്ട് നിർമാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാറ്റോലിത്തോട്, തഴത്തോട്, പനിത്തോട് എന്നീ പഞ്ചായത്തിലെ മൂന്ന് പ്രധാന തോടുകളും പുരരുജ്ജീവിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വസന്ത രമേശ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. നാസർ, ഗ്രാമപഞ്ചായത്തംഗം ആര്യ രാജു, ബി. കൃഷ്ണകുമാർ, അജയകുമാർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനിമോൾ നിസാം സ്വാഗതവും സെക്രട്ടറി സി. ജനചന്ദ്രൻ നന്ദിയും പറഞ്ഞു. ചിത്രം: കുലശേഖരപുരം തുറയിൽകടവിൽ ബണ്ട് നിർമാണം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story