Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുടുംബശ്രീ ഓഫിസിൽ...

കുടുംബശ്രീ ഓഫിസിൽ ക്രമക്കേടെന്ന് ആരോപണം

text_fields
bookmark_border
അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തനങ്ങളിൽ ക്രമക്കേടെന്ന്​ ആരോപണം. സി.ഡി.എസ് ഓഫിസിൽ നൽകിയ തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റ്മാരുടെ പട്ടിക ചെയർപേഴ്സൺ ഏകപക്ഷീയമായി മാറ്റം വരുത്തി ഇഷ്ടക്കാരെ തിരുകിക്കയറ്റുകയും ചെയ്തതായി ആരോപണമുണ്ട്​. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലെ നടത്തിപ്പിലും കണക്കുകളിലും ഓഡിറ്റിങ്ങിലും സുതാര്യതയില്ലെന്നും കൃത്രിമ കണക്കുകളാണ് സൂക്ഷിക്കുന്നതെന്നും കഴിഞ്ഞ ആറു വർഷത്തെ വരവ് ചെലവു കണക്കുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കോൺഗ്രസ് ആരോപിച്ചു. ഇതു സംബന്ധിച്ച് ഓംബുഡ്സ്മാൻ, വിജിലൻസ് എന്നിവിടങ്ങളിൽ പരാതി നൽകുമെന്ന്​ ഇടമുളയ്ക്കൽ മണ്ഡലം പ്രസിഡൻറ് റംലി എസ്. റാവുത്തർ അറിയിച്ചു. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താൻ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത് മൂന്നുമാസം മുമ്പാണെന്നും തുടർന്നുള്ള കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സുതാര്യമാണെന്നും ചെയർപേഴ്സൺ രാജി സതീശൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story