Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 11:58 PM GMT Updated On
date_range 10 May 2022 11:58 PM GMTസ്വകാര്യ ധനകാര്യസ്ഥാപനത്തിനെതിരെ പരാതിയുമായി നിക്ഷേപകര്‍ രംഗത്ത്
text_fieldsbookmark_border
കുന്നിക്കോട്: പുനലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യധനകാര്യസ്ഥാപനത്തിന്‍റെ വിവിധ ശാഖകളിൽ ആഴ്ചകളായി പണമിടപാടുകൾ നടക്കുന്നില്ലെന്ന പരാതിയുമായി ഇടപാടുകാർ പൊലീസിനെ സമീപിച്ചു. സ്ഥാപന ഉടമയും കുടുംബവും സ്ഥലത്തില്ലെന്ന അഭ്യൂഹം പരന്നതോടെയാണ് പരാതിയുമായി ആളുകള്‍ രംഗത്തെത്തിയത്. ആവശ്യക്കാര്‍ക്ക് നിക്ഷേപ തുക മടക്കി ലഭിക്കുന്നില്ലെന്നാരോപിച്ച് പതിനഞ്ചോളംപേർ പുനലൂര്‍, കുന്നിക്കോട് സ്റ്റേഷനുകളില്‍ പരാതി നല്‍കി. പുനലൂരിലെ ആസ്ഥാന ഓഫിസിൽ ഇടപാടുകാർ യോഗം ചേർന്ന് ഉടമയെ മടക്കിക്കൊണ്ടുവരാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്. 30 വർഷം മുമ്പ് കമുകുംചേരി സ്വദേശിയായ വ്യക്തിയുടെ ഉടമസ്ഥതയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലായി 35 ശാഖകളാണ് സ്ഥാപനത്തിനുള്ളത്. ചിട്ടികൾ, സ്വർണപ്പണയം, നിക്ഷേപങ്ങള്‍ തുടങ്ങിയ സാമ്പത്തിക ഇടപാടുകളാണ് ഇവിടെ നടന്നുവന്നത്. കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ, വലിയ തോതിലുള്ള നിക്ഷേപങ്ങൾ ഒന്നിച്ചു പിൻവലിച്ചതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതായി ജീവനക്കാര്‍ പറയുന്നുണ്ട്. നിരവധിപേര്‍ കോടിക്കണക്കിന് രൂപയാണ് സ്ഥാപനത്തില്‍ നിക്ഷേപിച്ചിരിക്കുന്നതെന്നും കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story