Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 11:58 PM GMT Updated On
date_range 10 May 2022 11:58 PM GMT'തെളിനീരൊഴുകും നവകേരളം' പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും
text_fieldsbookmark_border
* അവലോകനയോഗം ചേര്‍ന്നു കൊല്ലം: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ജില്ല കാമ്പയിന്‍ സെല്‍ അവലോകന യോഗം ചേര്‍ന്നു. പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാൻ തീരുമാനിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവ ചെയ്യേണ്ട ചുമതലകളുടെ വിശദീകരണവും ചര്‍ച്ചയും നടന്നു. വാര്‍ഡ് തലത്തില്‍ മൂന്ന് ഘട്ടമായി നടക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിലെ ഭാഗമായി ജലനടത്തം, മാലിന്യങ്ങളുടെ മാപ്പിങ്, ജലപരിശോധന എന്നിവയും ജലസഭയും നടന്നുവരികയാണ്. മേയ് 14, 15 തീയതികളില്‍ നടക്കുന്ന ജനകീയ ശുചീകരണ യജ്ഞത്തോടെ ആദ്യഘട്ടം സമാപിക്കും. രണ്ടാം ഘട്ടത്തില്‍ മാലിന്യ നിര്‍മാര്‍ജനത്തില്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള പ്രോജക്ടുകള്‍, ഫണ്ട് കണ്ടെത്തല്‍ എന്നിവ നടക്കും. മൂന്നാം ഘട്ടമായി പ്രോജക്ടുകള്‍ നടപ്പാക്കും. യുവജന സന്നദ്ധ സാമൂഹിക സംഘടനകള്‍, വിദ്യാർഥികള്‍ എന്നിവരെ പരമാവധി ഉള്‍പ്പെടുത്താനും പദ്ധതിയുടെ പ്രചാരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു. എല്‍.എസ്.ജി.ഡി ജോയന്‍റ് ഡയറക്ടര്‍ ടി.കെ. സയൂജ, ഹരിതകേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ എസ്. ഐസക്, ശുചിത്വമിഷന്‍ ജില്ല കോഓഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍, അസി. കോഓഡിനേറ്റര്‍ രതീഷ്‌കുമാര്‍, പ്രോഗാം ഓഫിസര്‍ എ. ഷാനവാസ്, റിസോഴ്‌സ് പേഴ്‌സണ്‍മാരായ തൊടിയൂര്‍ രാധാകൃഷ്ണന്‍, ആശാ ദാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story