Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 12:02 AM GMT Updated On
date_range 11 May 2022 12:02 AM GMTഭരണഘടനാ സാക്ഷരത കാമ്പയിൻ
text_fieldsbookmark_border
ചിത്രം- ഘോഷയാത്രയോടെയാണ് പഞ്ചായത്തുതല ഉദ്ഘാടനം നടന്നത് ശാസ്താകോട്ട: സമ്പൂർണ ഭരണഘടന സാക്ഷരത കാമ്പയിനായ 'ദ സിറ്റിസൺ 2022' പഞ്ചായത്തുതല ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. 10 വയസ്സിന് മുകളിലുള്ള എല്ലാവരെയും ഭരണഘടനയിൽ സാക്ഷരരാക്കുന്ന യജ്ഞത്തിന്റെ ഭാഗമായി 19 സെനറ്റർമാർക്കും പരിശീലനം നൽകി. വാർഡ് തല സംഘാടക സമിതികളായ ജനാധിപത്യ ഫോറങ്ങളും 10 മുതൽ 20 വരെ വീടുകൾ ഉൾക്കൊള്ളുന്ന തുല്യത ഫോറങ്ങളും നിലവിൽ വന്നു. ഇതിന്റെ തുടർച്ചയായി ഘോഷയാത്രയോടെയാണ് പഞ്ചായത്തുതല ഉദ്ഘാടനം നടന്നത്. സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ആർ. ഗീത അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് ആർ. അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, തുണ്ടിൽ നൗഷാദ്, അനിൽ തുമ്പോടൻ, ഉഷാകുമാരി, പഞ്ചായത്ത് സെക്രട്ടറി രാജൻ ആചാരി, ശങ്കർ, സി.ഡി.എസ് ചെയർപേഴ്സൻ ജയശ്രീ എന്നിവർ സംസാരിച്ചു. ഘോഷയാത്രയിൽ ശാസ്താംകോട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, എൻ.സി.സി, സ്കൗട്ട് വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ, പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story