Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 11:58 PM GMT Updated On
date_range 9 Dec 2021 11:58 PM GMTകൊല്ലം നഗരത്തിലെ റോഡ് വികസനത്തിന് 158.4 കോടി
text_fieldsbookmark_border
കൊല്ലം: കൊല്ലം നഗരത്തിലെ റോഡുകൾ ആധുനികരീതിയിൽ നവീകരിക്കാൻ 158.4 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ മേജർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മൻെറ് പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുക. കൊല്ലം സിറ്റി റോഡ് ഇംപ്രൂവ്മൻെറ് പ്രോജക്ടിൻെറ ഭാഗമായുള്ള മേവറം-കാവനാട് റോഡിന് 95.7 കോടി (13.15 കി.മി), റെയിൽവേ സ്റ്റേഷൻ- ഡീസൻറ് മുക്ക് റോഡ് 37 കോടി (6.3 കി.മീ), തിരുമുല്ലാവാരം-കല്ലുപാലം റോഡ് 25.7 കോടി (4.31 കി.മീ) എന്നിവക്കാണ് തുക അനുവദിച്ചത്. കൊല്ലം നഗരത്തിൻെറ ഗതാഗത-അടിസ്ഥാനസൗകര്യ മേഖലയിൽ വലിയമാറ്റങ്ങൾ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story