Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:00 AM GMT Updated On
date_range 9 Nov 2021 12:00 AM GMTകോവിഡ് 662, രോഗമുക്തി 526
text_fieldsbookmark_border
കൊല്ലം: ജില്ലയില്‍ തിങ്കളാഴ്ച 662 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 526 പേര് രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 657 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ രണ്ടുപേർക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകർക്കുമാണ് രോഗം. സമം പദ്ധതി ആലോചനയോഗം കൊല്ലം: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സാംസ്കാരിക വകുപ്പ് ഒരുക്കുന്ന സാംസ്കാരിക-ബോധവത്കരണ-വിദ്യാഭ്യാസ പരിപാടിയായ 'സമം' നടപ്പാക്കുന്നത് സംബന്ധിച്ച് ജില്ലതല ആലോചനയോഗം ചേര്‍ന്നു. ജില്ലതല സംഘാടക സമിതി 17 നകം രൂപവത്കരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ.ഡാനിയേൽ അധ്യക്ഷതവഹിച്ചു. എ.ഡി.എം എന്‍. സാജിതാബീഗം, യുവജനക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാല, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ ബി. ഷീജ, ജില്ല കോഓഡിനേറ്റര്‍ എസ്. ഷബീര്‍, ഷൈലജ പി. അംബു എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story