Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ ജീപ്പ്...

പൊലീസ്​ ജീപ്പ് ആക്രമിച്ച കേസിൽ ഒരാൾകൂടി അറസ്​റ്റിൽ

text_fields
bookmark_border
പൊലീസ്​ ജീപ്പ് ആക്രമിച്ച കേസിൽ ഒരാൾകൂടി അറസ്​റ്റിൽ
cancel
കൊല്ലം: പുതുവത്സരാഘോഷത്തിനിടെ പോളയത്തോട് വയലിൽ തോപ്പ് കോളനിയിൽ വാക്കേറ്റവും സംഘർഷവും നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലം ഈസ്​റ്റ് എസ്​.ഐയുടെ ജീപ്പി​ൻെറ ചില്ല് പൊട്ടിച്ച സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെകൂടി​ അറസ്​റ്റ്​ ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പോളയത്തോടാണ്​ സംഭവം.
പോളയത്തോട് വയലിൽ തോപ്പിൽ നാഷനൽ നഗർ 57ൽ നൗഫലാണ്​ (19) പൊലീസ്​ പിടിയിലായത്. സംഭവ ദിവസം പൊലീസ്​ എത്തി നൗഫലിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്​ വാഹനത്തിൽ കയറ്റിയ സമയം സ്ഥലത്തുണ്ടായിരുന്ന രാജേന്ദ്രൻ കല്ലെടുത്ത് ജീപ്പി​ൻെറ ചില്ല് ഇടിച്ച് പൊട്ടിക്കുകയും ആ സമയം നൗഫൽ ജീപ്പിൽനിന്നും രക്ഷപ്പെടുകയുമായിരുന്നു.
ഈ കേസിൽ രാജേന്ദ്രൻ, കിഷോർ, അഷറഫ് എന്നിവരെ സംഭവ ദിവസം അറസ്​റ്റ്​ ചെയ്തിരുന്നു. സിറ്റി പൊലീസ്​ കമീഷണർ ടി. നാരായണന് കിട്ടിയ രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറി​ൻെറ നിർദേശാനുസരണം ഈസ്​റ്റ്​ എസ്​.എച്ച്.ഒ രതീഷ്, എസ്​.ഐ രതീഷ് കുമാർ, ജി.എസ്​.ഐ ജയലാൽ, പ്രമോദ്, സി.പി.ഒമാരായ അനു, സന്തോഷ്, സജീവ്, രമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ചിന്നക്കടയിൽനിന്നും പിടികൂടിയത്.
ലഹള ഉണ്ടാക്കുക പൊതുമുതൽ നശിപ്പിക്കുക, സർക്കാർ ജീവനക്കാരെ ആക്രമിക്കുക, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേ​സെടുത്തത്. അറസ്​റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

ബാലികയോട്​ ലൈംഗികാതിക്രമം: വയോധികൻ പോക്സോ പ്രകാരം അറസ്​റ്റിൽ

ഇരവിപുരം: മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയം ഒമ്പതു​ വയസ്സുകാരിയോട് ലൈംഗിക അതിക്രമത്തിന് മുതിർന്ന ആൾ പൊലീസ്​ പിടിയിലായി. വടക്കേവിള ഉദയശ്രീ നഗർ 53 ലക്ഷ്​മി വിഹാറിൽ രാജേന്ദ്രൻപിള്ള (63) ആണ് ഇരവിപുരം പൊലീസി​ൻെറ പിടിയിലായത്. പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശ്യത്തോടെ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.
മാതാവ് വീട്ടിൽ എത്തിയ സമയം പെൺകുട്ടി വിവരം പറയുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ്​ പ്രതിക്കെതിരെ പോക്സോ പ്രകാരം കേസ്​ രജിസ്​റ്റർ ചെയ്യുകയും ഇരവിപുരം എസ്​.എച്ച്.ഒ വി.വി. അനിൽകുമാറിൻെറ നേതൃത്വത്തിൽ എസ്​.ഐമാരായ അരുൺഷാ, ജയേഷ്, എ.എസ്​.ഐ മഞ്ജുഷ, സി.പി.ഒമാരായ മനാഫ്, ദീപു എന്നിവരടങ്ങിയ സംഘം ഇയാളെ വടക്കേവിളയിലുള്ള വസതിയിൽനിന്നും പിടികൂടുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack on policepolice
Next Story