കുരീപ്പുഴയിൽനിന്ന് നീക്കിയത് 1,04,906 ക്യുബിക് മീറ്റർ ഖരമാലിന്യം
text_fieldsകൊല്ലം: ഏഴ് ദശാബ്ദക്കാലം കുരീപ്പുഴ ചണ്ടിഡിപ്പോയിൽ 5.47 ഏക്കറിലായി കെട്ടിക്കിടന്ന 104906 ക്യുബിക് മീറ്റർ ഖരമാലിന്യം കോർപറേഷന്റെ ബയോമൈനിങ് പദ്ധതിയിലൂടെ നീക്കി.
സിഗ്മാ ഗ്ലോബൽ എൺവിറോൺ െസാല്യുഷ്യൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സംസ്ഥാനത്തെ ആദ്യ സമ്പൂർണ സംയോജിത ശാസ്ത്രീയ ബയോ മൈനിങ് പദ്ധതിയിലൂടെ ഇത് നടപ്പാക്കിയത്.
മാലിന്യം നീക്കം ചെയ്യുന്നതിന് 2021 ഫെബ്രുവരിയിലാണ് ടെൻഡർ വിളിച്ചത്. സിഗ്മാ ഗ്ലോബൽ കമ്പനിയുമായി ഒരു ക്യുബിക് മീറ്ററിന് 1130 രൂപ എന്ന നിരക്കിലാണ് കരാർ ഉറപ്പിച്ചത്.
2022 ജനുവരിയിലാണ് പ്രവർത്തനം ആരംഭിച്ചത്.
11.85 കോടി രൂപ നിരക്കിലാണ് 104906 ക്യുബിക് മീറ്റർ മാലിന്യം ശാസ്ത്രീയമായി വേർതിരിച്ച് നീക്കം ചെയ്തത്.
ജ്വലന ശേഷിയുള്ള പ്ലാസ്റ്റിക് വസ്തുക്കൾ എല്ലാം വേർതിരിച്ച് ഇതര സംസ്ഥാനങ്ങളിലെ സിമൻറ് കമ്പനികളുടെ ചൂളകളിൽ ഇന്ധനം ആക്കുന്നതിന് കൈമാറി.
104906.88 ക്യുബിക് മീറ്റർ മാലിന്യത്തിൽ 46859.22 ടൺ മണ്ണ്, ജ്വലനശേഷിയുള്ള 3775.35 ടൺ, കല്ല് 24504.71 ടൺ, ചെരിപ്പ് 206.98 ടൺ, ചില്ലുകൾ 120.56 ടൺ, ടയർ 80.57 ടൺ, തടി 28.97 ടൺ, സ്റ്റീൽ 0.23ടൺ, ഇരുമ്പ് 8.19 ടൺ, എച്ച്.ഡി പ്ലാസ്റ്റിക് 8.35 ടൺ എന്നീ ക്രമത്തിലാണ് വേർതിരിച്ച് എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.