മൂലകങ്ങൾ വേഗത്തിൽ ചൊല്ലി റെക്കോഡ് നേടി പതിനാലുകാരി
text_fieldsകൊല്ലം: ആവർത്തന പട്ടികയിലെ മൂലകങ്ങൾ ഏറ്റവും വേഗത്തിൽ കാണാതെ ചൊല്ലിയ 14കാരിക്ക് റെക്കോഡ്. പുത്തൂർ സിദ്ധാർഥ സെൻട്രൽ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി എ. ശിവനന്ദയാണ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ്, കലാം ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവ സ്വന്തമാക്കിയത്.
118 മൂലകങ്ങളുടെ പേര് 18 സെക്കൻഡുകളിലാണ് പറഞ്ഞത്. ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഗ്രാൻഡ് മാസ്റ്റർ ടൈറ്റിലാണ് ലഭിച്ചത്. ഏറ്റവും വേഗത്തിൽ കാണാതെ ചൊല്ലിയ കൗമാരക്കാരി എന്ന നിലയിലാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ് നേട്ടം.
കൊട്ടാരക്കര വെണ്ടാർ ശിവനന്ദനം വീട്ടിൽ വാട്ടർ അതോറിറ്റി (മടത്തറ) ജീവനക്കാരൻ ഗിരിലാലിന്റെയും തപാൽ വകുപ്പ് ജീവനക്കാരി (ഐവർകാല) ആതിരയുടെയും മകളാണ്. സഹോദരൻ: നന്ദകിഷോർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.