Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊട്ടാരക്കര ഗവ....

കൊട്ടാരക്കര ഗവ. ഐ.ടി.ഐക്ക്‌ 2.29 ഏക്കർ ഭൂമി അനുവദിച്ചു

text_fields
bookmark_border
Kottarakkara Govt. ITI
cancel
camera_alt

വെളിയത്തുള്ള കൊട്ടാരക്കര ഗവ. ഐ.ടി.ഐ

ഓ​യൂ​ർ: കൊ​ട്ടാ​ര​ക്ക​ര ഗ​വ. ഐ.​ടി.​ഐ​ക്ക്‌ പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര​യി​ൽ സ്വ​ന്തം കാ​മ്പ​സ്‌ സ്ഥാ​പി​ക്കു​ന്നു. ഐ.​ടി.​ഐ​ക്ക്‌ സ്വ​ന്ത​മാ​യി കെ​ട്ടി​ട​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​ൻ 2.29 ഏ​ക്ക​ർ ഭൂ​മി​യാ​ണ് അ​നു​വ​ദി​ച്ച​ത്. നി​ല​വി​ൽ ഐ.​ടി.​ഐ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന്‌ ര​ണ്ട്‌ കി​ലോ​മീ​റ്റ​ർ ദൂ​ര​ത്താ​യാ​ണ് റ​വ​ന്യു ഭൂ​മി ല​ഭി​ക്കു​ന്ന​ത്‌. ഐ.​ടി.​ഐ​ക്ക് കാ​മ്പ​സ്‌ ഒ​രു​ക്കാ​ൻ ഭൂ​മി വ്യ​വ​സാ​യ പ​രി​ശീ​ല​ന വ​കു​പ്പി​ന്‌ കൈ​മാ​റി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി.

2017 ന​വം​ബ​റി​ലാ​ണ്‌ വെ​ളി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡി​ൽ പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര​യി​ൽ കൊ​ട്ടാ​ര​ക്ക​ര ഗ​വ.​ഐ.​ടി.​ഐ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്‌. ഖാ​ദി ആ​ൻ​ഡ്‌ വി​ല്ലേ​ജ്‌ ഇ​ൻ​ഡ​സ്ട്രീ​സി​ന്റെ അ​ധീ​ന​ത​യി​ലാ​യി​രു​ന്ന പ്ര​വ​ർ​ത്ത​നം നി​ല​ച്ച കൈ​ത്ത​റി സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്റെ കെ​ട്ടി​ടം ന​വീ​ക​രി​ച്ചാ​ണ്‌ ഐ.​ടി.​ഐ​ക്ക് തു​ട​ക്ക​മി​ട്ട​ത്‌. ആ​ദ്യം ര​ണ്ടു​വ​ർ​ഷ ഇ​ല​ക്ട്രീ​ഷ​ൻ, ഒ​രു വ​ർ​ഷ വെ​ൽ​ഡ​ർ ട്രേ​ഡു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്‌. ര​ണ്ടി​ലും​കൂ​ടി 80 പേ​ർ​ക്ക്‌ പ്ര​വേ​ശ​ന​മു​ണ്ട്‌.

2022ൽ ​ആ​റു​മാ​സ​ത്തെ ഡ്രൈ​വ​ർ കം ​മെ​ക്കാ​നി​ക്ക് ട്രേ​ഡ്‌ കോ​ഴ്സ് ആ​രം​ഭി​ച്ചു. ഇ​തി​ൽ 40 ട്രെ​യി​നി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്നു. പ്രി​ൻ​സി​പ്പ​ൽ, ഒ​ന്നു​വീ​തം ക്ല​ർ​ക്ക്, ഓ​ഫി​സ് അ​റ്റ​ൻ​ഡ​ർ, ഏ​ഴ്‌ ഇ​ൻ​സ്ട്ര​ക്ട​ർ എ​ന്നീ ത​സ്‌​തി​ക​ക​ളും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്‌. സ്വ​ന്ത​മാ​യി ഭൂ​മി ല​ഭ്യ​മാ​യ​തി​ലൂ​ടെ വി​പു​ല​മാ​യി കാ​മ്പ​സ്‌ രൂ​പ​പ്പെ​ടു​ത്താ​നും ന​വീ​ന കോ​ഴ്‌​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ലൂ​ടെ സ്ഥാ​പ​ന​ത്തി​ന്റെ ഭാ​വി വി​ക​സ​നം ഉ​റ​പ്പാ​ക്കാ​നു​മെ​ന്നും മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottarakkara Govt. ITI
News Summary - 2.29 acres of land allotted for Kottarakkara Govt. ITI
Next Story