ജില്ലയിൽ 73.8 ശതമാനം പോളിങ്
text_fieldsകൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിൽ പോളിങ് 73.8 ശതമാനം. കഴിഞ്ഞ തവണ 76.24 ശതമാനമായിരുന്നു. മൂന്നു ശതമാനത്തിലധികം കുറവ്. എന്നാൽ, കോവിഡ് കാലത്ത് ഇത്രയും പോളിങ് നടന്നത് ശ്രദ്ധേയമാണെന്ന വിലയിരുത്തലാണുള്ളത്. രാഷ്ട്രീയ പാർട്ടികളും മുന്നണികളും പോളിങ് ശതമാനം തങ്ങൾക്ക് അനുകൂലമാണെന്ന് വിലയിരുത്തുന്നുണ്ടെങ്കിലും ആർക്കും അതിൽ അത്ര വിശ്വാസം പോരായെന്നതാണ് വസ്തുത. 73.55 ശതമാനം പുരുഷന്മാരും 74.02 ശതമാനം സ്ത്രീകളും 15.79 ശതമാനം ട്രാന്‍സ്ജെൻഡറുകളും വോട്ട് രേഖപ്പെടുത്തി.
കോർപറേഷനിൽ 66.21ശതമാനമാണ് പോളിങ്. പുരുഷന്മാര് -67.86, സ്ത്രീകള്‍ -64.69, ട്രാന്‍സ് -33.33.
നാല് നഗരസഭകളില്‍ 74.44 ശതമാനം പേരാണ് വോട്ട് ചെയ്തത്. പുരുഷന്മാര് -74.19, സ്ത്രീകള്‍ -74.67 ശതമാനവും. കൂടുതല്‍ പോളിങ് ശതമാനം കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലാണ്. കുറവ് കൊട്ടാരക്കരയിലും. വോട്ട് ചെയ്ത പുരുഷന്മാരില് കരുനാഗപ്പള്ളിയാണ് മുന്നില്‍ -80.17 ശതമാനം. സ്ത്രീകള്‍ -80.29 ശതമാനം. മറ്റ് മുനിസിപ്പാലിറ്റികളിലെ പോളിങ് നില പരവൂര്‍ -73.07 (പുരുഷന്മാര് -70.74, സ്ത്രീകള്‍ -74.98), പുനലൂര്‍-73.70 (പുരുഷന്മാര് -73.21, സ്ത്രീകള്‍ -74.12), കരുനാഗപ്പള്ളി -79.71(പുരുഷന്മാര് -80.17, സ്ത്രീകള്‍ -80.29), കൊട്ടാരക്കര -68.91 (പുരുഷന്മാര് -69.97, സ്ത്രീകള്‍ -67.98). മുനിസിപ്പാലിറ്റികളില്‍ ട്രാന്‍ഡ്ജെന്‍ഡേഴ്സ് ആരും വോട്ട് രേഖപ്പെടുത്തിയിട്ടില്ല.
ജില്ല പഞ്ചായത്തില്‍ 75.06 ശതമാനം പേര് വോട്ടവകാശം രേഖപ്പെടുത്തി. പുരുഷന്മാര് -74.50, സ്ത്രീകള്‍ -75.55, ട്രാന്‍സ് -12.50.
ബ്ലോക്ക് പഞ്ചായത്തുകളില്‍ കൊട്ടാരക്കര -73.91, ചിറ്റുമല -79.39, ചവറ -77.44, ഓച്ചിറ -78.89, ചടയമംഗലം -73.64, ഇത്തിക്കര -73.23, മുഖത്തല -74.66, ശാസ്താംകോട്ട -77.69, വെട്ടിക്കവല -73.17, പത്തനാപുരം -72.31, അഞ്ചല്‍ -72.04 എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം.
ഗ്രാമപഞ്ചായത്തുകളില്‍ 75.06 ആണ് ആകെ വോട്ടിങ് ശതമാനം. പുരുഷന്മാര് -74.50, സ്ത്രീകള്‍ -75.55, ട്രാന്‍സ് -12.50.
ഗ്രാമപഞ്ചായത്തുകളിലെ വോട്ടുനില.
ഓച്ചിറ -77.73 ശതമാനം, കുലശേഖരപുരം -77.83, തഴവ -77.20, ക്ലാപ്പന -79.09, ആലപ്പാട് -84.46, തൊടിയൂർ -79.51, ശാസ്താംകോട്ട -77.29, പടിഞ്ഞാറേകല്ലട -78.90, ശൂരനാട് സൗത്ത് -80.07, പോരുവഴി -77.45, കുന്നത്തൂർ -78.18, ശൂരനാട് വടക്ക് -78.32, മൈനാഗപ്പള്ളി -75.57, ഉമ്മന്നൂർ -73.09, വെട്ടിക്കവല -71.86, മേലില -69.72, മൈലം -74.27, കുളക്കട -75.03, പവിത്രേശ്വരം -74.26, വിളക്കുടി -71.20, തലവൂർ -72.83, പിറവന്തൂർ -70.03, പട്ടാഴി വടക്കേകര -76.27, പട്ടാഴി -76.77, പത്തനാപുരം -70.99, കുളത്തൂപ്പുഴ -69.92, ഏരൂർ -72.75, അലയമൺ -70.92, അഞ്ചൽ -72.71, ഇടമുളയ്ക്കൽ -71.99, കരവാളൂർ -73.43, തെന്മല -72.83, ആര്യങ്കാവ് -71.78, വെളിയം -72.24, പൂയപ്പള്ളി -73.89, കരീപ്ര -74.53, എഴുകോൺ -75.37, നെടുവത്തൂർ -73.98, തൃക്കരുവ -75.56, പനയം -87.81, പെരിനാട് -77.79, കുണ്ടറ -75.90, പേരയം -69.30, കിഴക്കേകല്ലട -87.09, മൺറോതുരുത്ത് -81.14, തെക്കുംഭാഗം -79.68, ചവറ -77.02, തേവലക്കര -76.75, പന്മന -75.96, നീണ്ടകര -82.33, മയ്യനാട് -71.66, ഇളമ്പള്ളൂർ -73.36, തൃക്കോവിൽവട്ടം -75.07, കൊറ്റങ്കര -75.50, നെടുമ്പന -77.74, ചിതറ -70.99, കടയ്ക്കൽ -74.94, ചടയമംഗലം -74.11, ഇട്ടിവ -73.30, വെളിനല്ലൂർ - 76.08, ഇളമാട് -72.26, നിലേമൽ -73.80, കുമ്മിൾ -76.56, പൂതക്കുളം -75.11, കല്ലുവാതുക്കൽ -71.10, ചാത്തന്നൂർ -72.45, ആദിച്ചനല്ലൂർ -73.39, ചിറക്കര -76.14.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.