കൊല്ലത്തിന് 75; ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം
text_fieldsകൊല്ലം: ജില്ല രൂപീകൃതമായി 75 വര്‍ഷമായ പശ്ചാത്തലത്തില്‍ നടത്തുന്ന ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
അഭിമാനകരമായ ചരിത്രത്തില്‍നിന്നുകൊണ്ട് മുന്നോട്ടുള്ള പ്രയാണമാണ് ആഘോഷകാലത്ത് ഉണ്ടാകേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും മികവിന്റെ അടയാളപ്പെടുത്തലുകള്‍ ജില്ല നടത്തിയിട്ടുണ്ട്.
മതസൗഹാര്‍ദത്തിന്റെ മാതൃകയും പുലര്‍ത്തി. പ്രകൃതിവിഭവ സമ്പന്നതയും എടുത്തുപറയേണ്ട പ്രത്യേകതയാണ്. കരിമണലിന്റെ നാടാണിത്. അപൂര്‍വ സസ്യ-ജീവജാല സമൃദ്ധിയും ഇവിടെയുണ്ട്. റെയില്‍വെയുടെ തുടക്കവും ഇന്നാട്ടിന് അവകാശപ്പെടാം.
പുതുകാലത്തിന്റെ ആവശ്യകതയായ ജില്ല കോടതി സമുച്ചയം 100 കോടിയോളം രൂപ ചെലവില്‍ വരികയാണ്. തുറമുഖത്ത് വിദേശ യാനങ്ങളുമെത്തും. ശ്രീനാരായണ സര്‍വകലാശാലയ്ക്കും പുതിയ മന്ദിരം വരികയാണ്. പഴമയെ പുതിയ കാലവുമായിചേര്ത്തുള്ള പുരോഗതിയുടെ നാളുകളാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം. മുകേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്, മുന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, കലക്ടര്‍ എന്‍. ദേവിദാസ്, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന് പ്രസിഡന്റ് സി. ഉണ്ണികൃഷണന്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, തെക്കുംഭാഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരന് പിള്ള, ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്, ഇന്ത്യന്‍ ബാങ്ക് സോണല്‍ മാനേജര്‍ സാം സമ്പത്ത് യൂജിന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കലാ-സാംസ്കാരിക-സാമൂഹിക മേഖലകളിലെ പ്രമുഖര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, കായിക പ്രതിഭകള്‍ എന്നിവര്‍ പങ്കെടുത്തു.
സാംസ്കാരിക വകുപ്പ്, ജില്ല ശിശുക്ഷേമ സമിതി, എസ്. എന്‍. വനിത കോളജ് എന്നിവിടങ്ങളിലെ പ്രതിഭകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് കൊല്ലത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളിച്ച് നിര്‍മിച്ച ലഘുഡോക്യുമെന്ററിയുടെ പ്രകാശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.