കൊല്ലം ജില്ലക്ക് വയസ്സ് 75; വിപുലമായ ആഘോഷം
text_fieldsകൊല്ലം: ജില്ല രൂപവത്കൃതമായി 75 വർഷം തികയുന്ന പശ്ചാത്തലത്തിൽ ഒരുവർഷം നീളുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജില്ല പഞ്ചായത്തിൽ ചേർന്ന ആലോചനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ സവിശേഷതകളെല്ലാം ജനസമക്ഷം അവതരിപ്പിക്കുന്ന വിപുല പരിപാടികളാകും സംഘടിപ്പിക്കുക. ചരിത്രവും സാംസ്കാരികവുമായ പ്രാധാന്യം വിളിച്ചോതുന്ന വൈവിധ്യമാർന്ന ആഘോഷത്തിനാണ് തയാറെടുക്കുന്നത്. ഇതിനായി എല്ലാ ജനപ്രതിനിധികളെയും വകുപ്പുകളെയും കൂട്ടിയിണക്കി വിപുലമായ സംഘാടക സമിതി രൂപവത്കരിക്കും.
കേരളത്തിന്റെ സവിശേഷതകളെല്ലാം സംഗമിക്കുന്ന പ്രദേശമെന്ന കൊല്ലത്തിന്റെ ഖ്യാതിക്ക് ചേരുംവിധമുള്ള പരിപാടികൾക്ക് സംഘാടകസമിതി രൂപം നൽകും. 25ന് വൈകീട്ട് അഞ്ചിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘാടക സമിതി രൂപവത്കരണ യോഗം ചേരും. വിവിധ സർക്കാർ വകുപ്പുകളുടെയും സംഘടനകളുെടയും പിന്തുണയോയൊണ് പരിപാടികൾ. എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, സുജിത്ത് വിജയൻ പിള്ള, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, ജില്ല കലക്ടർ എൻ. ദേവീദാസ്, സബ് കലക്ടർ മുകുന്ദ് ഠാക്കൂർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.