ആദിവാസി വിദ്യാർഥികൾക്കുള്ള ഫണ്ട്: കേരളം 7.87 കോടി ഉപയോഗിച്ചില്ലെന്ന്
text_fieldsകൊല്ലം: ആദിവാസി വിദ്യാർഥികൾക്കായി ഗോത്രകാര്യ മന്ത്രാലയം 2017-18, 2018-19ൽ അനുവദിച്ച 12.75 കോടിയിൽ സംസ്ഥാനം 7.87 കോടി ചെലവഴിച്ചില്ലെന്ന് ഡോ. ബി.ആർ. അംബേദ്കർ ഇൻറർനാഷനൽ ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആ വർഷങ്ങളിലെ പദ്ധതി പുരോഗതി സംബന്ധിച്ച റിപ്പോർട്ടും സംസ്ഥാനം സമർപ്പിച്ചിട്ടില്ലെന്ന് കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി നൽകിയ വിവരാവകാശ അപേക്ഷയിൽ ഗോത്രകാര്യ മന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള റിക്രൂട്ട്മെൻറ് സ്ഥാപനമായ ഒ.ഡി.ഇ.പി.സിയുടെ ജോബ് പോർട്ടലിൽ എത്ര പേർ അപേക്ഷിച്ചു, എത്ര പേർക്ക് ജോലി ലഭിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങൾ അറിയില്ലെന്ന് സ്ഥാപനം വിവരാവകാശ ചോദ്യത്തിന് മറുപടി നൽകിയതായും ഫൗണ്ടേഷൻ ദേശീയ ചെയർമാൻ നെടുമൺകാവ് ഗോപാലകൃഷ്ണനും കെ. ഗോവിന്ദൻ നമ്പൂതിരിയും പറഞ്ഞു.
നിരവധി പേർ ചൂഷണത്തിന് വിധേയരാകുന്ന പശ്ചാത്തലത്തിൽ സർക്കാർ സംവിധാനങ്ങൾ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം. നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികെള ഫൗണ്ടേഷൻ പിന്തുണക്കും. ജനറൽ സെക്രട്ടറി ശിവരാജൻ കണ്ടത്തിലും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.