കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി, ചവറ സ്ഥലങ്ങളില്‍ തൂണിന്മേലുള്ള മേൽപാലം വരുന്നു
text_fieldsകൊല്ലം: കൊട്ടിയം, ചാത്തന്നൂര്‍, പാരിപ്പള്ളി, ചവറ എന്നീ സ്ഥലങ്ങളില്‍ തൂണിന്മേലുള്ള മേല്‍പാലം നിർമിക്കുന്നതിനും, മങ്ങാട് ജങ്ഷനില്‍ രണ്ടാം അടിപ്പാതക്കും വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാന്‍ നാഷനല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിർദേശം നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന് എം.പി അറിയിച്ചു.
തുണിന്മേലുള്ള മേല്‍പാലം സാങ്കേതികമായി സാധ്യമല്ലാത്ത സാചര്യമുണ്ടെങ്കില് നിലവിലെ അടിപ്പാതകളുടെ സ്പാനുകളുടെ എണ്ണം വർധിപ്പിച്ച് എര്‍ത്ത് റിടൈനിങ് വാള് ഒഴിവാക്കുന്നതിന്റെ സാധ്യത പരിശോധിക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി.
എര്‍ത്ത് റിട്ടൈനിങ് വാള് നിർമിക്കുന്നതിലൂടെ ദേശീയപാതയുടെ ഇരുവശങ്ങളെയും രണ്ടായി വിഭജിക്കുമ്പോള്‍ പ്രദേശവാസികള്ക്കുണ്ടാകാവുന്ന ബുദ്ധിമുട്ടും തദ്ദേശവാസികളുടെ ഉപജീവനം വരെ തടസ്സപ്പെടുത്തുന്നുവെന്നതും പരിഗണിച്ചാണ് നടപടി. ഭൂപ്രകൃതി അനുസരിച്ച് പൊതുസ്ഥാപനങ്ങള്‍, ആശുപത്രി, മൃഗാശുപത്രി, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുള്ള സ്ഥലവും കണക്കിലെടുത്താണ് മങ്ങാട് ജങ്ഷനില്‍ രണ്ടാം അടിപ്പാത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.