കൊല്ലം ബീച്ചിൽ പെൺകുട്ടി തിരയിൽപ്പെട്ടു; ലൈഫ് ഗാർഡ് രക്ഷകരായി
text_fieldsകൊല്ലം: കോവിഡ് നിയന്ത്രണം നിലവിലുള്ള കൊല്ലം ബീച്ചിൽ തിരയിൽപെട്ട 15 വയസ്സുകാരിയെ ലൈഫ് ഗാർഡ് സംഘം രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചയോടെ ബീച്ചിലെ ലൈഫ് ഗാർഡ് ടവറിന് 300 മീറ്റർ അകലെയാണ് അപകടം നടന്നത്. നിലവിളി കേട്ട് ഓടിയെത്തിയ ലൈഫ് ഗാർഡ് സൂപ്പർവൈസർ എം.കെ. പൊന്നപ്പെൻറ നേതൃത്വത്തിൽ ലൈഫ് ഗാർഡുകളായ ഷാജി ഫ്രാൻസിസ്, സുരേഷ് ബാബു, പ്രഭകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കരയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പെൺകുട്ടിയെ ജില്ല ആശുപത്രിയിലെത്തിച്ചു. കൊല്ലം ബീച്ചിൽ അപകടകരമാംവിധം തിരയടിക്കുന്ന സമയമാണിതെന്നും 15 മുതൽ 22 അടി ഉയരത്തിലുള്ള തിര ഉണ്ടാകാറുണ്ടെന്നും ലൈഫ് ഗാർഡ് സംഘം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബീച്ചിൽ നിലവിൽ സന്ദർശകർക്ക് പ്രവേശനമില്ല. ഇവിടെ എത്തുന്നവരെ മടക്കി അയക്കുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.