Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമൺറോത്തുരുത്തിൽ 31...

മൺറോത്തുരുത്തിൽ 31 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
മൺറോത്തുരുത്തിൽ 31 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി അ​ജ്മ​ൽ അന്വേഷണസംഘത്തോടൊപ്പം

കൊ​ല്ലം: മ​ൺ​റോ​ത്തു​രു​ത്തി​ൽ നി​ന്ന്​ 31കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. തൃ​ക്ക​രു​വ പ​ള്ളി​മു​ക്ക് മൂ​ല​യി​ൽ വീ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​ജ്മ​ൽ (25) ആ​ണ്​ ക​ഞ്ചാ​വു​മാ​യി ജി​ല്ല എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ്​ ആ​ന്റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കേ​ര​ള​ത്തി​ലേ​ക്ക് ആ​ന്ധ്രാ​പ്ര​ദേ​ശ്, ഒ​ഡി​ഷ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന്​ വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്തി വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന​വ​രി​ൽ പ്ര​ധാ​നി​യാ​ണ് അ​ജ്മ​ൽ. ക​ഞ്ചാ​വ് ജി​ല്ല​യി​ലെ​ത്തി​ച്ച്​ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ല​ഹ​രി വി​ൽ​പ​ന​ക്കാ​ർ​ക്ക് ന​ൽ​കി അ​മി​ത​ലാ​ഭം ഉ​ണ്ടാ​ക്കി​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. എ​ക്‌​സൈ​സ് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 42 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 73 കി​ലോ​യോ​ളം ക​ഞ്ചാ​വാ​ണ് ര​ണ്ട്​ കേ​സു​ക​ളി​ലു​മാ​യി പി​ടി​കൂ​ടി​യ​ത്.

സ്പെ​ഷ​ൽ സ്ക്വാ​ഡി​ലെ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. ഷി​ജു​വി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം കൊ​ല്ലം സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​പി. ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്രേം​ന​സീ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ പ്ര​സാ​ദ്കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി.​എ​സ്. അ​ജി​ത്, എം.​ആ​ർ. അ​നീ​ഷ്, ജെ. ​ജോ​ജോ, പി.​എ​സ്. സൂ​ര​ജ്, ബാ​ലു എ​സ്.​സു​ന്ദ​ർ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ജി. ​ഗം​ഗ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskollam NewsArrest
News Summary - A man was arrested with 31 kg of ganja
Next Story