Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമദ്യലഹരിയിൽ വീടുകയറി...

മദ്യലഹരിയിൽ വീടുകയറി ആക്രമണം നടത്തുകയും സ്ത്രീകളോട് ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്തയാൾ അറസ്റ്റിൽ

text_fields
bookmark_border
മദ്യലഹരിയിൽ വീടുകയറി ആക്രമണം നടത്തുകയും സ്ത്രീകളോട് ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്തയാൾ  അറസ്റ്റിൽ
cancel
camera_alt??????: ???????? ?????? ?????? ????? ?????? (34- KE ACL - 3)

അഞ്ചൽ: മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും മാരകായുധവുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വാഹനം തകർക്കുകയും ചെയ്ത യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. തഴമേൽ ഞാറക്കാട് ചൂരക്കുളത്ത് മൂർത്തിക്കാവിന് സമീപം രാജേഷ് (33) ആണ് പിടിയിലായത്. മദ്യപിച്ചെത്തിയ രാജേഷ് വീടുകളിൽ കയറി സ്ത്രീകളോട് അപമര്യാദയായി സംസാരിക്കുകയും തെറി വിളിക്കുകയും പെൺകുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും പ്രതികരിച്ചവരുടെ വീടുകളിൽ കയറി മഴു കൊണ്ട് ഭിത്തിയിലും മറ്റ് വെട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

വീട്ടുമുറ്റത്തിരുന്ന സ്കൂട്ടർ മഴു കൊണ്ട് വെട്ടിത്തകർക്കുകയും ചെയ്തു .നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഞ്ചൽ പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest.
News Summary - A man who broke into a house under the influence of alcohol Arrest
Next Story